യു.ജി.സി നെറ്റ് പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു; ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം; അപേക്ഷിക്കേണ്ടതിങ്ങനെ

0

അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റ് 2021 മേയ് രണ്ടു മുതല്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ ട്വിറ്ററില്‍ അറിയിച്ചു. മെയ് രണ്ടു മുതല്‍ 17 വരെ നടക്കുന്ന എക്‌സാം കമ്ബ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാകും നടത്തുക.

നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നെറ്റ് പരീക്ഷ ജൂനിയര്‍ റിസര്‍ച് ഫെല്ലോഷിപ്പ് (ജെ ആര്‍ എഫ്), യൂണിവേഴ്‌സിറ്റി, കോളേജ് അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത ആയാണ് പരിഗണിക്കപ്പെടുന്നത്.
സാധാരണ ഒരു വര്‍ഷത്തില്‍ രണ്ടു തവണ നെറ്റ് പരീക്ഷ നടത്തപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈകുകയായിരുന്നു. 2020 ജൂണ്‍ മാസം നടക്കാനിരുന്ന നെറ്റ് പരീക്ഷ സെപ്റ്റംബര്‍-നവംബര്‍ കാലാവധിയിലാണ് നടന്നത്.

പരീക്ഷാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി മുതല്‍ മാര്‍ച്ച്‌ 2 വരെയുള്ള കാലാവധിക്കുള്ളില്‍ https://www.nta.ac.in/, https://ugcnet.nta.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കാവുന്നതാണ്. പണമടക്കാനുള്ള അവസാന തിയതി മാര്‍ച്ച്‌ 3 ആണ്. കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാം.

യുജിസിയുടെ അവസാനം ലഭ്യമായ അറിയിപ്പ് പ്രകാരം രണ്ടു പേപ്പറുകളായിരിക്കും നെറ്റ് പരീക്ഷക്കുണ്ടാവുക. നൂറു മാര്‍ക്കിന്റെ ആദ്യ പേപ്പറില്‍ 50 ചോദ്യങ്ങളും 200 മാര്‍ക്കിനുള്ള രണ്ടാം പേപ്പറില്‍ നൂറു ചോദ്യങ്ങളും ഉണ്ടാവും.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് ആദ്യത്തെ ഷിഫ്റ്റ്. ഉച്ചക്ക് മൂന്നു മണി മുതല്‍ വൈകിട്ട് ആറു മണി വരെ രണ്ടാമത്തെ ഷിഫ്റ്റ് നടത്തപ്പെടും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !