എയർ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കും, അല്ലെങ്കില്‍ അടച്ചുപൂട്ടുക; മറ്റുവഴികളില്ലെന്ന് കേന്ദ്രം

0

ന്യൂഡല്‍ഹി
: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഓഹരി വിറ്റഴിക്കല്‍ അല്ലെങ്കില്‍ വിറ്റഴിക്കാതിരിക്കല്‍ എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കുകയായിരുന്നില്ല. മറിച്ച് ഓഹരി വിറ്റഴിക്കണമോ അടച്ചുപൂട്ടണോ എന്നതിലായിരുന്നു തെരഞ്ഞെടുപ്പ്.

എയര്‍ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്. സ്ലേറ്റ് വൃത്തിയാക്കിയ ശേഷം വരയ്‌ക്കേണ്ടതുണ്ട്. ഇത് പുതിയ വീട് തീര്‍ച്ചയായും കണ്ടെത്തണം- മന്ത്രി പറഞ്ഞു.

” 64 ദിവസത്തിനുള്ളില്‍ ലേലം വിളിക്കുമെന്ന് ചുരുക്ക പട്ടികയിലിട്ട ലേലക്കാരെ അറിയിക്കും’. തിങ്കളാഴ്ചത്തെ അവസാന യോഗത്തിലായിരുന്നു ഈ തീരുമാനം. ഇത്തവണ ഒരു മടിയുമില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !