കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു കിഫ്ബിയ്‌ക്കെതിരെ കേസെടുത്ത് ഇഡി

0


കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു എന്ന ആരോപണത്തില്‍ കിഫ്ബിയ്‌ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഇഒ കെഎം എബ്രഹാമിനും ഡെപ്യൂട്ടി സിഇഒയക്കും ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ച ഇരുവരേയും ഇഡി ചോദ്യം ചെയ്യുമെന്നാണ് വിവരം.

കിഫ്ബി വിദേശഫണ്ട് സ്വീകരണത്തിന്റെ ഫെമ നിയമം ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. കിഫ്ബി സിഇഒ, ഡെപ്യൂട്ടി സിഇഒ എന്നിവര്‍ കൂടാതെ കിഫ്ബിയുടെ ബാങ്കിംഗ് പാര്‍ട്ട്ണര്‍ ആയ ആക്‌സിസ് ബാങ്കിന്റെ മേധാവിയ്ക്കും അടുത്തയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കിഫ്ബി കേന്ദ്ര അനുമതി ഇല്ലാതെ മസാലബോണ്ട് വഴി വിദേശഫണ്ട് സ്വീകരിച്ചതിനെതിരെ മുന്‍പ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തന്നെ രംഗത്തെത്തിയിരുന്നു. മുന്‍പ് സിഎജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരേയും കിഫ്ബിയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിനെ സംസ്ഥാനസര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചത് വിവാദമായിരുന്നു.

കേരളത്തിന്റെ വികസന നയങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചന നടക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് മുന്‍പ് വിമര്‍ശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ഇഡി കിഫ്ബിയ്‌ക്കെതിരെ നടക്കുന്ന ഈ സുപ്രധാനനീക്കം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് ബോറോയിംഗ് ആണ്. അത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാണ്. അതുകൊണ്ട് ഭരണഘടനാ 293 (1) അനുച്ഛേദം ലംഘിക്കുന്നു. അതായത് കേന്ദ്രത്തിന്റെ അനുവാദമില്ലാതെ സംസ്ഥാനം വായ്പ എടുക്കുകയാണ്. മസാലാ ബോണ്ട് ഇറക്കുന്നതിന് സംസ്ഥാനത്തിന് അധികാരമില്ല. കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റല്ല, ഓണ്‍ ബജറ്റാണ്. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണ്. നിയമപ്രകാരം കൊടുക്കേണ്ട പണവും ബജറ്റില്‍ വകകൊള്ളിച്ചു നല്‍കുന്നവയാണ്’. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സിഎജി റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !