സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യത്തിന് മുന്‍കൂര്‍ അനുമതി വേണം

0

കൊച്ചി
: സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ നൽകുന്നതിന് മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ടെലിവിഷൻ, ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ, എസ്.എം.എസ്, സിനിമാ ശാലകൾ ഉൾപ്പെടെയുള്ള മറ്റ് ദൃശ്യ, ശ്രാവ്യ മാധ്യമസങ്കേതങ്ങൾ, പൊതുസ്ഥലങ്ങളിലെ വീഡിയോ, ഓഡിയോ പ്രദർശനം, വോയ്സ് മെസെജുകൾ, എസ്.എം.എസുകൾ, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകൾ തുടങ്ങിയവയിലെ പരസ്യങ്ങൾക്കെല്ലാം മുൻകൂർ അനുമതി തേടിയിരിക്കണം.

മാധ്യമ സ്ഥാപനങ്ങൾ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകൾ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. കാക്കനാട് സിവിൽ സ്റ്റേഷനിൽ ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മീഡിയ സെന്ററിലാണ് പരസ്യങ്ങൾക്കുള്ള മുൻകൂർ അനുമതി ലഭ്യമാക്കുന്ന എം.സി.എം.സിയുടെ മീഡിയ സർട്ടിഫിക്കേഷൻ സെൽ പ്രവർത്തിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും സെൽ പ്രവർത്തിക്കും. മീഡിയ ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന എം.സി.എം.സിയുടെ മീഡിയ മോണിറ്ററിംഗ് സെൽ ദിവസം മുഴുവൻ എല്ലാ മാധ്യമങ്ങളും നിരീക്ഷിക്കും. അനുമതിയില്ലാത്ത പരസ്യങ്ങൾ കണ്ടെത്തി രാഷ്ട്രീയ പാർട്ടിയുടെയും സ്ഥാനാർത്ഥികളുടയും തിരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും.

പാർട്ടികളുടെ പ്രതിനിധികളും സ്ഥാനാർഥികളും പരസ്യങ്ങൾ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുൻപെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമിൽ അപേക്ഷ എം.സി.എം.സി സെല്ലിൽ സമർപ്പിക്കണം. പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ഏഴു ദിവസം മുൻപ് സമർപ്പിക്കണം. പരസ്യത്തിന്റെ ഉള്ളടക്കം സി.ഡിയിലോ ഡി.വി.ഡിയിലോ ആക്കി രണ്ട് പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നൽകേണ്ടത്. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.

മാധ്യമങ്ങളിൽ സ്ഥാനാർഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. സ്ഥാനാർഥിയുടെ അറിവില്ലാതെയാണ് പരസ്യത്തിന്റെ പ്രസിദ്ധീകരണവും സംപ്രേക്ഷണവും എങ്കിൽ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാർശ ചെയ്യും. അംഗീകാരത്തിനായി സമർപ്പിക്കപ്പെടുന്ന പരസ്യങ്ങൾ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും. മീഡിയ സർട്ടിഫിക്കേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 94960 03208, 94960 03217 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ഇ-മെയിൽ [email protected]

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !