തിരുവനന്തപുരം: ഉറപ്പ് നല്‍കിയ ശമ്ബള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തും. ഇന്നു മുതല്‍ വി.ഐ.പി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ്, നോണ്‍ എമര്‍ജന്‍സി മീറ്റിംഗുകള്‍, രോഗികളുമായോ അദ്ധ്യാപനവുമായോ ബന്ധമില്ലാത്ത ജോലികള്‍ തുടങ്ങിയവ ബഹിഷ്‌ക്കരിക്കും. കൊവിഡ് ഇതര അത്യാവശ്യയോഗങ്ങളിലും പങ്കെടുക്കില്ല.
ഇന്ന് വഞ്ചനാദിനമായി ആചരിക്കും. നടപടി ഉണ്ടായില്ലെങ്കില്‍ 17ന് 24 മണിക്കൂര്‍ പണിമുടക്കുമെന്നും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസയേഷന്‍ (കെ.ജി.എം.സി.ടി.എ) ഭാരവാഹികള്‍ അറിയിച്ചു.
ഡോക്ടര്‍മാരുമായി രണ്ടാഴ്ച മുമ്ബ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.2016 മുതലുള്ള കുടിശ്ശികയും അലവന്‍സും ആവശ്യപ്പെട്ടെങ്കിലും 2017മുതലുള്ളത് അനുവദിക്കാമെന്ന് മന്ത്രിമാരായ കെ.കെ.ശൈലജയും തോമസ് ഐസക്കും ഉറപ്പ് നല്‍കി. എന്നാല്‍ അനുവദിച്ചത് 2019മുതലുള്ളതാണ്. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ഈ മാസം 10ന് വൈകിട്ട് 6.30സെക്രട്ടേറിയറ്റിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. പണിമുടക്ക് ദിവസമായ 17ന് ഒ.പിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും, അദ്ധ്യാപനവും ബഹിഷ്‌കരിക്കും. അത്യാഹിത സര്‍വീസുകള്‍, ലേബര്‍ റൂം, ക്യാഷ്വാലിറ്റി, അടിയന്തരശസ്ത്രക്രിയകള്‍, വാര്‍ഡ് ഡ്യൂട്ടി, കൊവിഡ് ചികിത്സ എന്നിവ മുടക്കം കൂടാതെ നടത്തുമെന്നും കെ.ജി.എം.സി.ടി.എസംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ബിനോയും സംസ്ഥാന സെക്രട്ടറി ഡോ. നിര്‍മ്മല്‍ ഭാസ്‌കറും അറിയിച്ചു. സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാര്‍ക്കും കാലതാമസം കൂടാതെ ശമ്ബള വര്‍ദ്ധന നല്‍കിയപ്പോള്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ചു സംസ്ഥാനത്തെ കൊവിഡ് ദുരന്തത്തില്‍ നിന്നു കരകയറ്റാന്‍ പ്രയത്നിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് തള്ളിയവിടരുതെന്നും ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !