ആരോഗ്യമന്ത്രി കെ.കെ.ശൈലജ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

0

ആരോഗ്യമന്ത്രി കെ.കെ.ശൈലജ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ്-19 വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ആരോഗ്യമന്ത്രി വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ നാല് ലക്ഷത്തിലധികം പേർ വാക്‌സിനെടുത്തെന്നും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വരും ദിവസങ്ങളിൽ വാക്‌സിൻ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്‌സിൻ സ്വീകരിച്ച ആർക്കും തന്നെ ഗുരുതര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകൾ വാക്‌സിനെടുക്കാൻ വിവിധ ജില്ലകളിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് മാസ് വാക്‌സിനേഷൻ കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ കൂടുതൽ ആളുകൾക്ക് ഒരേസമയം വാക്‌സിൻ നൽകാൻ സാധിക്കും. മുൻഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്‌സിൻ എടുക്കേണ്ടതാണ്. പേര് റജിസ്റ്റർ ചെയ്തുവേണം വാക്‌സിൻ എടുക്കാനെന്നും ശൈലജ ടീച്ചർ പറഞ്ഞു.

“വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാൽ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളിൽ വാക്‌സിൻ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു. കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിമാരിൽ ആദ്യമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !