എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കും. ജസ്റ്റിസ് വി കെ മോഹൻ കമ്മീഷനാണ് അധ്യക്ഷൻ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ഇഡിക്കെതിരായ നീക്കം സർക്കാർ കൂടുതൽ ശക്തമാക്കുകയാണ്
ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതിന് പിന്നാലെയാണ് സർക്കാരിന്റെ കടുത്ത നടപടി. സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ അടക്കം അഞ്ച് പ്രധാന വിവരങ്ങളാണ് കമ്മീഷൻ അന്വേഷിക്കുക.
സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് എത്തിയ സാഹചര്യവും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ പ്രതികൾക്ക് നേരെ സമ്മർദം ചെലുത്തിയതും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും കമ്മീഷൻ പരിശോധിക്കും.
ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. അതേസമയം സർക്കാർ ഉത്തരവിന് അംഗീകാരം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടി ആവശ്യമാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !