രാജ്യത്ത് 62,258 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 291 മരണം

0

ന്യൂഡൽഹി:
രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 30,386 പേർ കൂടി രോഗമുക്തി നേടുകയും 291 പേർ കൂടി രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 1,19,08,910 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ 4,52,647 സജീവ കേസുകളാണുള്ളത്. 1,61,240 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്. ഇതിനോടകം 5,81,09,773 പേർക്കാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്.

മാർച്ച് 26 വരെയുള്ള കണക്കുകൾ പ്രകാരം 23,97,69,553 സാമ്പിളുകൾ പരിശോധിച്ചതായും ഇതിൽ വെള്ളിയാഴ്ച മാത്രം 11,64,915 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !