ആദ്യപകുതിയിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലത്തിന്റെ ജയം. ഏഴ് മിനിറ്റിൽ മുന്ന് ഗോൾ നേടിക്കൊണ്ടായിരുന്നു ടീമിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്. ഷെരീഷ് മുഹമ്മദ്, എമിൽ ബെന്നി, ഘാന താരം ഡെന്നിസ് അഗ്യാരെ, മുഹമ്മദ് റാഷിദ് എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്.
തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലി പിന്തുടർന്ന ഗോകുലമാണ് മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത്. പക്ഷേ, ആദ്യ ഗോൾ നേടിയത് ട്രാവു എഫ്.സിയാണെന്ന് മാത്രം. മത്സരത്തിൽ ട്രാവുവിന്റെ ഏക ഗോൾ നേടിയ ഇന്ത്യൻ താരം വിദ്യാസാഗർ സിംഗ് 12 ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോററായി. ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടിയ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !