മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തിയെന്നാരോപിച്ച് കഞ്ഞിവെച്ച് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. തിരുവനന്തരപുരം പാളയം മാര്‍ക്കറ്റ് പരിസത്തുവെച്ച് നടന്ന പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം നേതൃത്വം നല്‍കി. നീല, വെള്ള കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന സ്പ്െഷ്യല്‍ അരി തെരഞ്ഞെടുപ്പ് മറയാക്കി നിര്‍ത്തലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എഎ റഹീം പറഞ്ഞു. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ അരി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ യുഡിഎഫ് തടസപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളെ വഞ്ചിക്കുകയാണെന്നും എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. അന്നം മുടക്കികളായ യുഡിഎഫിനെതിരെ ഇന്ന് എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നും റഹീം അറിയിച്ചു.
റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. സർക്കാരിന്‍റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം. വിഷു,ഈസ്‌റ്റർ കിറ്റ് മുടക്കാനും പ്രതിപക്ഷ നേതാവ് പങ്കുവഹിച്ചു. അതിന്റെ ഭാഗമാണ്, മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടയപ്പെട്ടത്.
എന്നാൽ, സർക്കാർ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. എല്ലാ വിശേഷദിവസങ്ങളിലും പിണറായി സര്ക്കാര് നടത്തിവരുന്ന റേഷൻ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. തെരഞ്ഞെടുപ്പിന്റെ മറവിൽ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നത്. അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ, ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതികരിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !