ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറിക്ക് അവധിയില്ല

0

തിരുവനന്തപുരം
: പൊതുഅവധി ദിവസങ്ങളായ ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറിക്ക് അവധിയില്ല. ഏപ്രില്‍ രണ്ടിനും നാലിനും സംസ്ഥാനത്ത് ട്രഷറികള്‍ തുറന്ന് പ്രവര്‍ത്തിക്കും. പുതുക്കിയ ശമ്പളവും ആനുകൂല്യവും നല്‍കുന്നതിനാണ് അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിച്ചുള്ള ക്രമീകരണം.

കേരളത്തില്‍ ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്നിന് തുടങ്ങാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെപഷ്യല്‍ അരി വിതരണം തടഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കിറ്റ് വിതരണം നീട്ടുന്നത്.

ഏപ്രില്‍ 1 മുതല്‍ എല്ലാ വിഭാഗത്തിനും വിഷു കിറ്റ് നല്‍കാനായി ഭഷ്യവകുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ള, നീല കാര്‍ഡുകാര്‍ക്ക് 15 കിലോ അരി നല്‍കുന്ന സെപഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ എതിരെ നിയമപരമായി നേരിടാനും സര്‍ക്കാര്‍ തീരുമാനം എടുത്തു. ഭഷ്യവകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുക. കോവിഡ് കാലത്ത് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതിയില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം.

ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ച് കിറ്റ് നല്‍കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. ഈ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകുകയായിരുന്നു. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !