ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് രാജിവെച്ചു. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് രാജി. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.
നാല് വര്‍ഷം മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതില്‍ ബിജെപി നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായി റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം റാവത്ത് ഡല്‍ഹിയിലെത്തി ജെ പി നഡ്ഡയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെക്കാനുള്ള തീരുമാനമെടുത്തത്
മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് എംഎല്‍എമാര്‍ ഭീഷണി മുഴക്കിയതോടെയാണ് റാവത്തിന് രാജിവെക്കേണ്ടി വന്നത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. എംഎല്‍എമാര്‍ക്കിടയിലെ നീരസം കണക്കിലെടുത്തായിരുന്നു യോഗം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !