സംസ്ഥാനത്ത് ചൂട് കൂടുന്നു. പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം - മുഖ്യമന്ത്രി

0

സംസ്ഥാനത്ത് ചൂട് കൂടി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. താപനില ഉയര്‍ന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉഷ്ണ തരംഗം, സൂര്യാഘാതം, സൂര്യതാപം തുടങ്ങിയ ഉഷ്ണകാല രോഗങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് കൂടുതല്‍ ജാഗ്രത പാലിയ്ക്കേണ്ടതുണ്ട്. വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ദാഹമില്ലാത്ത സമയത്തു പോലും ധാരാളം വെള്ളം കുടിയ്ക്കണമെന്നും കവലകള്‍, മാര്‍ക്കറ്റുകള്‍, തുടങ്ങിയ പൊതു ഇടങ്ങളിലൊക്കെ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്ന ഇടപെടലുകള്‍ നടത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !