തമാശ ആസ്വദിക്കാന്‍ കഴിയാത്തത് സംഘികള്‍ക്ക് മാറാരോഗം പോലെയാണെന്ന് ശശി തരൂര്‍ എം.പി. നിര്‍ഭാഗ്യവശാല്‍ 'ആയുഷ്മാന്‍ ഭാരതി'ല്‍ പോലും അതിന് ചികിത്സയില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയെ ട്രോളിയതിന് തനിക്ക് ചികിത്സ നിര്‍ദേശിച്ച കേന്ദ്രമന്ത്രി വി.മുരളീധരന് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് തനിക്കുറപ്പാണ്. പക്ഷെ, തമാശ ആസ്വദിക്കാന്‍ കഴിയാത്ത പ്രശ്നം, മുരളീധരനെ പോലുള്ള സംഘികള്‍ക്ക് ഒരു മാറാരോഗം പോലെയാണ്. ഇതിന്, നിര്‍ഭാഗ്യവശാല്‍ 'ആയുഷ്മാന്‍ ഭാരതി'ല്‍ പോലും ഒരു ചികിത്സയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
നേരത്തെ മോദിയുടെ താടിയും രാജ്യത്തിന്റെ ജിഡിപിയുമായി ബന്ധപ്പെട്ടുള്ള ഐസിയുവിന്റെ ട്രോള്‍ ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 2017- 18 മുതലുള്ള ആറുപാദങ്ങളിലെ ജിഡിപി വളര്‍ച്ചാനിരക്കിന്റെ ഗ്രാഫും മോദിയുടെ താടിയുടെ നീളം കൂടിയതും ചേര്‍ത്ത ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഗ്രാഫിക് വിശദീകരണം എന്നു പറഞ്ഞാല്‍ ഇതാണ് എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !