ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.ഒന്‍പതുകോടി പതിനെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 25.80 ആയി ഉയര്‍ന്നു.
ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.16,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.73 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.1.08 കോടി പേര്‍ രോഗമുക്തി നേടി. 1.57 ലക്ഷം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ ഒന്നരക്കോടിയിലേറെപ്പേര്‍ക്കാണ് കുത്തിവയ്‌പെടുത്തത്.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 5.33 ലക്ഷം പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിലും, ഒരു കോടിയിലേറെപ്പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.2.61 ലക്ഷം പേര്‍ മരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !