ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി; 10 വിക്കറ്റ് വിജയവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്

0
ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി; 10 വിക്കറ്റ് വിജയവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് | Devdutt Padikkal Century; Royal Challengers Bangalore won by 10 wickets


ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അനായാസ ജയം. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ആർ.സി.ബി മറികടന്നു.

സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും ചേർന്ന് ബാംഗ്ലൂരിന്റെ വിജയം എളുപ്പമാക്കി. ഈ സീസണിൽ ബാംഗ്ലൂരിന്റെ തുടർച്ചയായ നാലാം ജയമാണിത്.

പടിക്കൽ 52 പന്തിൽ നിന്ന് ആറ് സിക്സും 11 ഫോറുമടക്കം 101 റൺസോടെ പുറത്താകാതെ നിന്നപ്പോൾ കോലി 47 പന്തിൽ നിന്നും മൂന്ന് സിക്സും ആറു ഫോറുമടക്കം 72 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തിരുന്നു.

32 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 46 റൺസെടുത്ത ശിവം ദുബെയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ 14-ൽ നിൽക്കേ ജോസ് ബട്ട്ലറെ (8) അവർക്ക് നഷ്ടമായി. പിന്നാലെ മനൻ വോറയും (7) മടങ്ങി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും (0) വന്നപോലെ മടങ്ങിയപ്പോൾ 4.3 ഓവറിൽ മൂന്നിന് 18 റൺസെന്ന ദയനീയ സ്ഥിതിയിലായി രാജസ്ഥാൻ.

18 പന്തിൽ നിന്ന് 21 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ മികച്ച തുടക്കം ലഭിച്ച ശേഷം പുറത്തായി.

തുടർന്ന് ക്രീസിൽ ഒന്നിച്ച ശിവം ദുബെ - റിയാൻ പരാഗ് സഖ്യമാണ് രാജസ്ഥാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 66 റൺസാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ല്.

16 പന്തിൽ നിന്ന് 25 റൺസെടുത്ത റിയാൻ പരാഗിനെ പുറത്താക്കി ഹർഷൽ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തുടർന്നെത്തിയ രാഹുൽ തെവാട്ടിയ 23 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 40 റൺസെടുത്തു. രാജസ്ഥാനെ 177-ൽ എത്തിച്ചത് തെവാട്ടിയയുടെ ഇന്നിങ്സാണ്.

ആർ.സി.ബിക്കായി മുഹമ്മദ് സിറാജ് നാല് ഓവറിൽ 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേലും മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !