വാക്സീന്‍ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. ആറരലക്ഷം ഡോസ് വാക്സീന്‍ സംസ്ഥാനത്തെത്തി. 5.5 ലക്ഷം ഡോസ് കോവിഷീല്‍ഡും ഒരുലക്ഷം ഡോസ് കോവാക്സീനുമാണ് എത്തിയത്. ഒന്നാം ഡോസുകാര്‍ക്കും രണ്ടാം ഡോസുകാര്‍ക്കും ഒാണ്‍ലൈന്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. രാത്രി വൈകി ഇറങ്ങിയ ഉത്തരവനുസരിച്ച് സ്പോട്ട് റജിസ്ട്രേഷന്‍ നിര്‍ത്തിയതറിയാതെ ആയിരങ്ങള്‍ എത്തിയതോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷസമാനമായ അവസ്ഥയായിരുന്നു. വിതരണത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നൽകി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ മുതല്‍ വാക്സീനുവേണ്ടി ജനം തിക്കിത്തിരക്കി. റജിസ്ട്രേഷനില്ലാതെ വാക്സീന്‍ ഇല്ലെന്ന് അറിയിച്ചതോടെ മണിക്കൂറുകളായി കാത്തു നിന്ന പലരും വൈകാരികമായി പ്രതികരിച്ചു. പൊലീസ് ഇടപെട്ടതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായത്. സംസ്ഥാനത്ത് പലയിത്തും സമാനസ്ഥിതിയായിരുന്നു.
സ്വന്തമായി കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റർ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സമീപത്തുളള അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം. രണ്ടാം ഡോസ് എടുക്കേണ്ട തീയതിക്ക് ചെറിയ വ്യത്യാസങ്ങള്‍ വന്നാലും പരിഭ്രാന്തരാകേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ വാക്സീന്‍ എത്തുന്നതിനനുരിച്ച് കൂടുതല്‍ കുത്തിവയ്പ് കേന്ദ്രങ്ങള്‍ നാളെ തുറക്കും.
കുറേശെയാണെങ്കിലും വാക്സീന്‍ എത്തുന്നുണ്ട്. എല്ലാവര്‍ക്കും വാക്സീന്‍ ലഭിക്കും. വാക്സീന്‍ സൈററുകള്‍ക്ക് മുമ്പില്‍ തിക്കിത്തിരക്കി കോവിഡ് പ്രതിരോധത്തിനു പകരം കോവിഡ് വ്യാപനമുണ്ടാക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !