കോവിസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകൾ ഉൾപ്പെടെ 17 ഇടങ്ങളിൽകൂടി നിരോധനാജ്ഞ. മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ നഗരസഭക്ക് പുറമെ, എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ തുടങ്ങിയ പഞ്ചായത്തുകളിലാണ് കലക്റ്റർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചുുത്.
ഇവിടങ്ങളിൽ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും ആഘോഷങ്ങള്‍, മതപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്ക്, പൊതു ഗതാഗതം എന്നിവക്ക് ഇവിടങ്ങളില്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ഏപ്രിൽ 30 ന് രാത്രി 9 മുതൽ മേയ് 14 വരെയാണ് നിരോധനാജ്‌ഞ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !