18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷൻ: റജിസ്ട്രേഷന്‍ ഇന്നു മുതൽ

0
18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷൻ: റജിസ്ട്രേഷന്‍ ഇന്നു മുതല്‍ | Vaccination for those over 18 years of age: Registration from today

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷൻ പ്രക്രിയയ്ക്ക് ഇന്നു തുടക്കം. പ്രതിരോധ വാക്സിനായുള്ള റജിസ്ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. മേയ് ഒന്നു മുതല്‍ വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടികളാണിത്.

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയാണ്. 50 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ പടര്‍ച്ചയുടെ തീവ്രത കൂടിയതോടെയാണ് വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 3,68,840 ഡോസ് വാക്സിന്‍‍ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാത്രിയോടെ 2,20,000 ഡോസ് വാക്സിനെത്തിയിട്ടുണ്ട്. കോവിഷീല്‍ഡ് വാക്സിനാണ് എത്തിയത്. നിലവില്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കി വരുന്നത്. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നായിരിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !