മലപ്പുറം ജില്ലയിലെ സ്ഥിതി സങ്കീര്‍ണ്ണമാകുന്നു; ഇന്ന് 3,684 പേര്‍ക്ക് രോഗബാധ

0
കോവിഡ് 19: ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവില്ല
3,684 പേര്‍ക്ക് രോഗബാധ; 721 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.81 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,549 പേര്‍ക്ക്
116 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 29,111 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 31,942 പേര്‍

കോവിഡ് 19 വ്യാപനം മലപ്പുറം ജില്ലയില്‍ സങ്കീര്‍ണ്ണമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 3,000ല്‍ കൂടുതലായി തന്നെ തുടരുകയാണ്. ബുധനാഴ്ച (ഏപ്രില്‍ 28) മാത്രം ജില്ലയില്‍ 3,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 31.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ബുധനാഴ്ച രോഗബാധിതരായവരില്‍ അധിക പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ തന്നെയാണ് രോഗം ബാധിച്ചിട്ടുള്ളത്. 3,549 പേരാണ് ഇത്തരത്തില്‍ വൈറസ് ബാധിതരായത്. 116 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിതരില്‍ 17 പേര്‍ പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെയായി 666 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

അതേസമയം 721 പേര്‍ ബുധനാഴ്ച രോഗമുക്തരായി. ഇപരുള്‍പ്പെടെ രോഗമുക്തി നേടി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 1,30,227 ആയി. ജില്ലയില്‍ നിലവില്‍ 31,942 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 29,111 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 779 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 232 പേരും 357 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

രോഗ വ്യാപനത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികള്‍ വര്‍ധിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സാമൂഹ്യ അകലം ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ ശുചിയാക്കണം. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ച് സ്വയം സുരക്ഷ ഉറപ്പു വരുത്തണം.

ജില്ലയിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ സുരക്ഷക്കാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഏപ്രില്‍ 28 ബുധനാഴ്ച മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 50
ആലങ്കോട് 15
ആലിപ്പറമ്പ് 22
അമരമ്പലം 15
ആനക്കയം 11
അങ്ങാടിപ്പുറം 28
അരീക്കോട് 29
ആതവനാട് 41
ഊരകം 14
ചാലിയാര്‍ 22
ചീക്കോട് 30
ചേലേമ്പ്ര 53
ചെറിയമുണ്ടം 30
ചെറുകാവ് 36
ചോക്കാട് 06
ചുങ്കത്തറ 06
എടക്കര 04
എടപ്പറ്റ 16
എടപ്പാള്‍ 58
എടരിക്കോട് 20
എടവണ്ണ 47
എടയൂര്‍ 28
ഏലംകുളം 11
ഇരിമ്പിളിയം 48
കാലടി 14
കാളികാവ് 17
കല്‍പകഞ്ചേരി 41
കണ്ണമംഗലം 32
കരുളായി 08
കരുവാരക്കുണ്ട് 74
കാവനൂര്‍ 36
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 17
കോഡൂര്‍ 12
കൊണ്ടോട്ടി 120
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 57
കുറുവ 08
കുറ്റിപ്പുറം 31
കുഴിമണ്ണ 32
മക്കരപ്പറമ്പ് 09
മലപ്പുറം 223
മമ്പാട് 23
മംഗലം 22
മഞ്ചേരി 89
മങ്കട 05
മാറാക്കര 20
മാറഞ്ചേരി 40
മേലാറ്റൂര്‍ 29
മൂന്നിയൂര്‍ 167
മൂര്‍ക്കനാട് 04
മൂത്തേടം 11
മൊറയൂര്‍ 85
മുതുവല്ലൂര്‍ 32
നന്നമ്പ്ര 43
നന്നംമുക്ക് 24
നിലമ്പൂര്‍ 62
നിറമരുതൂര്‍ 16
ഒതുക്കുങ്ങല്‍ 18
ഒഴൂര്‍ 19
പള്ളിക്കല്‍ 44
പാണ്ടിക്കാട് 27
പരപ്പനങ്ങാടി 71
പറപ്പൂര്‍ 27
പെരിന്തല്‍മണ്ണ 48
പെരുമണ്ണ ക്ലാരി 13
പെരുമ്പടപ്പ് 28
പെരുവള്ളൂര്‍ 44
പൊന്മള 17
പൊന്മുണ്ടം 14
പൊന്നാനി 49
പൂക്കോട്ടൂര്‍ 21
പോരൂര്‍ 30
പോത്തുകല്ല് 02
പുലാമന്തോള്‍ 07
പുളിക്കല്‍ 51
പുല്‍പറ്റ 19
പുറത്തൂര്‍ 21
പുഴക്കാട്ടിരി 08
താനാളൂര്‍ 23
താനൂര്‍ 49
തലക്കാട് 09
തവനൂര്‍ 13
താഴേക്കോട് 26
തേഞ്ഞിപ്പലം 79
തെന്നല 09
തിരുനാവായ 35
തിരുവാലി 28
തൃക്കലങ്ങോട് 35
തൃപ്രങ്ങോട് 13
തുവ്വൂര്‍ 10
തിരൂര്‍ 59
തിരൂരങ്ങാടി 68
ഊര്‍ങ്ങാട്ടിരി 66
വളാഞ്ചേരി 59
വളവന്നൂര്‍ 66
വള്ളിക്കുന്ന് 45
വട്ടംകുളം 23
വാഴക്കാട് 79
വാഴയൂര്‍ 30
വഴിക്കടവ് 17
വെളിയങ്കോട് 31
വേങ്ങര 86
വെട്ടത്തൂര്‍ 04
വെട്ടം 38
വണ്ടൂര്‍ 53
മലപ്പുറം ജില്ലയില്‍ സ്ഥിതി സങ്കീര്‍ണ്ണമാകുന്നു; ഇന്ന് 3,684 പേര്‍ക്ക് കൊവിഡ്


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !