ഇസ്രായേലില്‍ ആഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ മരിച്ചു

0
ഇസ്രായേലില്‍ ആഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ മരിച്ചു| In Israel, 44 people were killed in a stampede during a celebration

ഇസ്രായേലിലെ ലാഗ് ബി ഒമര്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ മരിച്ചു. 38 പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഇപ്പോഴുണ്ടായിരിക്കുന്ന അപകടം.

ഒരു ലക്ഷത്തോളം പേരാണ് രാജ്യത്തെ ജൂത തീര്‍ത്ഥാടന സ്ഥലത്ത് നടന്ന ആഘോഷത്തില്‍ പങ്കെടുത്തത്. കൊവിഡ് മൂലം ഒരു വര്‍ഷത്തിലേറെയായി നിയന്ത്രണങ്ങളുണ്ടായിരുന്ന രാജ്യത്ത് അടുത്തിടെയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും ജനജീവിതം സാധാരണ നിലയിലേക്കെത്തിയതും ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ആഘോഷത്തിന് കണക്കു കൂട്ടിയതിനേക്കാള്‍ മൂന്നിരട്ടി ജനങ്ങളാണ് ഒത്തുകൂടിയത്. രണ്ടാം നൂറ്റാണ്ടിലെ റാബി ഷിമണ്‍ ബാര് യോചായിടെ ശവകുടീരത്തിന്റെ സ്ഥലത്താണ് ആഘോഷം നടന്നത്. പ്രധാനമായും തീവ്ര ഓര്‍ത്തഡോക്‌സ് ജൂത വിഭാഗത്തിന്റെ ആഘോഷമാണിത്.

ഞെട്ടിപ്പിക്കുന്ന ദുരന്തമാണിതെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. അപകടം നടന്നയുടനെ രക്ഷാപ്രവര്‍ത്തനത്തിനായി ഇസ്രായേല്‍ സേനയിലെ 669 അംഗ ദുരന്ത നിരവാരണ സംഘത്തെ അയച്ചു. എന്നാല്‍ ഇത്രധികം ആളുകളില്‍ക്കിടയില്‍ രക്ഷാ പ്രവര്‍ത്തനമെന്നത് ദുര്‍ഘടമായി.

തിക്കിലും തിരക്കിലും പെട്ട് നിരവധി കുട്ടികള്‍ അച്ഛനമ്മമാരില്‍ നിന്നും വേര്‍പെട്ടു. നിരവധി കുട്ടികള്‍ അച്ഛനമ്മമാരില്‍ നിന്നും വേര്‍പെട്ട് സുരക്ഷാ സേനയുടെ പക്കലാണുള്ളത്. ഇവരുടെ മാതാപിതാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം തുടര്‍ന്നു വരികയാണ്. പലരുടെയും നമ്പറുകളില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. മുപ്പതോളം കുട്ടികളാണ് രക്ഷാ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലുള്ളത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !