സംസ്ഥാനത്ത് ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങെന്ന് ഹൈക്കോടതി; സ്ഥിതി അതീവ ഗുരുതരം

0
സംസ്ഥാനത്ത് ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങെന്ന് ഹൈക്കോടതി; സ്ഥിതി അതീവ ഗുരുതരം | The cost of treatment in the state is ten times higher than the severity of the disease, says the High Court; The situation is critical

കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കൊവിഡ് രോഗികളുടെ ചികിത്സയ്‌ക്കുളള സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്‌ക്കുന്നതിൽ കൂടുതലായി എന്ത് ചെയ്യാൻ കഴിയും എന്ന് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചികിത്സാ നിരക്കുകൾ വീണ്ടും കുറയ്‌ക്കുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങാണെന്നാണ് കോടതിയുടെ നിരീക്ഷണം. പല സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്‌ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ആർ അനിത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നവരിൽ നിന്ന് നേരിട്ടുളള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !