തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ഇഞ്ചോടിച്ച് മത്സരം പ്രവചിച്ച് മാധ്യമം ദിനപത്രത്തിന്റെ സര്‍വ്വേ ഫലം. ഏത് മുന്നണി അധികാരത്തിലെത്തിയാലും 2016 ലെയോ 2006 ലെയോ പോലെ ഗംഭീര ഭൂരിപക്ഷത്തോടെയായിരിക്കില്ലായെന്ന് എന്നതാണ് വിലയിരുത്തല്‍. ഒപ്പം ഡീല്‍ നടപ്പിലായില്ലെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്നും സര്‍വ്വേയില്‍ പറയുന്നു.
140 സീറ്റില്‍ 55 എണ്ണത്തില്‍ ഒരാഴ്ച്ച മുമ്പ് വരെ ബലാബല പോരാട്ടമായിരുന്നുവെങ്കില്‍ ഇപ്പോഴത് 47 മണ്ഡലങ്ങളിലായി ചുരുങ്ങിയെന്നും ബാക്കിവരുന്ന മണ്ഡലങ്ങളില്‍ 49 സീറ്റില്‍ ഇടത് മുന്നണിയും 45 മണ്ഡലങ്ങളില്‍ യുഡിഎഫും വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം.
വടക്കന്‍ കേരളത്തിലെ 60 സീറ്റില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരമാണ്. ഇരുമുന്നണികളും 23 സീറ്റില്‍ വീതം വിജയിച്ചേക്കാമെന്ന് പറയുമ്പോഴും 14 സീറ്റില്‍ ബലാബല മത്സരമാണ്. അതേസമയം തെക്കന്‍ കേരളം യുഡിഎഫ് അനുകൂലമാണ്. എല്‍ഡിഎഫിന് 12, യുഡിഎഫ് 16, 6 സീറ്റില്‍ ബലാബലം എന്നിങ്ങനെയാണ് സര്‍വ്വേ പ്രവചനം.
മലബാറിലേയും മധ്യ തിരുവിതാംകൂറിലേയും പരമ്പരാഗത വോട്ടുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തും. എന്നാല്‍ മലപ്പുറത്തും മധ്യ കേരളത്തിലും ഉണ്ടാക്കുന്ന മുന്നേറ്റം യുഡിഎഫിന് അനുകൂലമായിരിക്കും.
കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ത്ഥി പട്ടികയും ഇടതിന് വലിയ തിരിച്ചടിയാണ്. എതിരാളികള്‍ക്ക് കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നതെന്നും സര്‍വ്വേയില്‍ കണ്ടെത്തി.
വികസന നേട്ടങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ലഭിച്ചത് പോലെയുള്ള സ്വീകാര്യത അതേ ഗതിയില്‍ നിലനിര്‍ത്താന്‍ ഇടതിന് കഴിഞ്ഞിട്ടില്ല, മറി്ച്ച് തുടര്‍ച്ചയായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിന് വലുതല്ലാത്തൊരു മങ്ങല്‍ ഏല്‍പ്പിച്ചിട്ടുമുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !