നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകിട്ട് ഏഴുമണി വരെ പരസ്യപ്രചാരണം നടത്താൻ അനുമതി നൽകിയിട്ടുമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി.
പ്രചാരണം അവസാനിക്കുമ്പോൾ ആൾക്കൂട്ടമുണ്ടാകുന്ന തരത്തിലുള്ള കൂടിച്ചേരുകൾക്ക് അനുമതിയുണ്ടാവില്ല. ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
പ്രചാരണത്തിനായി ദേശീയ നേതാക്കളുള്‍പ്പെടെ കളത്തിലിറങ്ങിയതിന്റെ ചൂട് ഇപ്പോഴും ആളിക്കത്തുകയാണ്. പരസ്യപ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികളും മുന്നണികളും.
വിവാദങ്ങളെ വികസനങ്ങളുടെ പട്ടിക കൊണ്ട് പ്രതിരോധിച്ച ഇടത് മുന്നണി തുടർഭരണത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കിയെങ്കിലും സംസ്ഥാനത്ത് തുടരുന്ന രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം അവസാനവട്ട തരംഗവും തങ്ങള്‍ക്കനുകൂലമാകാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടിലാണ് യുഡിഎഫ്. ദേശീയ നേതാക്കളുടെ കുത്തൊഴുക്കും പല മണ്ഡലങ്ങളിലും ത്രികോണ മത്സരം സൃഷ്ടിക്കാനായതും വലിയ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് എന്‍ഡിഎ വിലയിരുത്തല്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !