സംസ്ഥാനങ്ങൾക്ക് 600 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 1200; കൊവാക്സീൻ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്

0
സംസ്ഥാനങ്ങൾക്ക് 600 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 1200; കൊവാക്സീൻ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക് | 600 for states and Rs. 1200 for private hospitals; Bharat Biotech announces Kovacsine price

ഭാരത് ബയോടെക് നിർമിക്കുന്ന കൊവിഡ് വാക്സീൻ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിൽ നൽകുമെന്ന് ഭാരത് ബയോടെക്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപവരെയും കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളർ ഈടാക്കുമെന്നും ഭാരത് ബയോട്ടെക് പ്രസ്താവനയിൽ അറിയിച്ചു. ഡോസിന് 150 രൂപയ്ക്കാണ് കേന്ദ്ര സർക്കാരിന് വാക്സീൻ നൽകിയത്. ഇനിയും ഉല്പാദിപ്പിക്കുന്നതിന്റെ പകുതിയിൽ അധികവും കേന്ദ്രത്തിനു തന്നെ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.

കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിൽ നൽകാനായിരുന്നു തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് ഡോസിന് 600 രൂപ നിരക്കിലും ലഭ്യമായിരുന്നു. കേന്ദ്രസർക്കാറിന് 150 രൂപയ്ക്ക് നൽകുന്നത് കരാർ അവസാനിക്കും വരെ തുടുരുമെന്നുമായിരുന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്. രാജ്യത്ത് വാക്സീന് പല വില ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നു വരുന്നതിനിടെയാണ് വൻ വില വർധനവിൽ വാക്സീൻ വിൽക്കുമെന്ന് ഭാരത് ബയോടെക് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !