ദുബൈ: കഴിഞ്ഞ ദിവസം അന്തരിച്ച ദുബൈ സുന്നി സെൻറർ പ്രസിഡൻ്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾക്ക് വേണ്ടി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രാർത്ഥനാ സദസ്സും, അനുശോചന സംഗമവും സംഘടിപ്പിച്ചു.
യു.എ.ഇ മലയാളി സമൂഹത്തിനാകമാനം പ്രശാന്തിയുടെ പ്രഭ ചൊരിഞ്ഞ് അഭിമാനകരമായ ആത്മീയ നേതൃത്വം നൽകി സർവ്വശക്തൻ്റെ സന്നിതിയിലേക്ക് യാത്രയായ ഹാമിദ് കോയമ്മ തങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സിന് പ്രമുഖ പണ്ഡിതരായ ത്വയ്യിബ് ഫൈസി, സിംസാറുൽ ഹഖ് ഹുദവി എന്നിവർ നേതൃത്വം നൽകി.വെർച്ച്വൽ പ്രോഗ്രാമിലൂടെ നിരവധി പേർ ഭക്തി സാന്ദ്രമായ പ്രാർത്ഥനാ സദസ്സിൽ പങ്കാളികളായി.ചടങ്ങിൽ ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.
യു.എ.ഇ.കെ.എം.സി.സി പ്രസിഡൻ്റ് ഡോ: പുത്തൂർ റഹ്മാൻ, ജന:സെക്രട്ടറി പി.കെ.അൻവർ നഹ, സംസ്ഥാന ജന:സെക്രട്ടറി മുസ്തഫ തിരൂർ, സെക്രട്ടറിമാരായ അഡ്വ: സാജിദ് അബൂബക്കർ, കെ.പി.എ.സലാം,
അനുശോചന സന്ദേശങ്ങൾ നൽകി.
പി.വി.നാസർ, സിദ്ധീഖ് കാലൊടി, ഹംസ ഹാജി മാട്ടുമ്മൽ, അബൂബക്കർ ബി.പി.അങ്ങാടി, ഷറഫുദ്ദീൻ ഹുദവി,അൻവറുള്ളാ ഹുദവി, ഒ.ടി.സലാം,ജലീൽ കൊണ്ടോട്ടി,ഷക്കീർ പാലത്തിങ്ങൽ, ഇ.ആർ.അലി മാസ്റ്റർ,എ.പി.നൗഫൽ, ബദറുദ്ദീൻ തറമ്മൽ,ഫക്രുദ്ദീൻ മാറാക്കര, സൈനുദ്ദീൻ പൊന്നാനി, നാസർ കുറുമ്പത്തൂർ,ഷിഹാബ് ഏറനാട്,അബ്ദുൾ സലാം പരി, ജൗഹർ മൊറയൂർ, ഫൈസൽ തെന്നല, ഇബ്രാഹീം കുട്ടി തിരൂർ തടങ്ങിയവർ സംബന്ധിച്ചു.കരീം കാലടി സ്വാഗതവും മുജീബ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !