കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ. വാരാന്ത്യവും നിയന്ത്രണങ്ങൾ തുടരും.
വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാം.
ആരാധനാലയങ്ങളിലെ ഒത്തുചേരല്‍ രണ്ട് മീറ്ററിൽ സാമൂഹിക ദൂരത്തില്‍, പരമാവധി 50 പേർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. റമദാൻ ചടങ്ങുകളിൽ പള്ളികളിൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാവു. ചെറിയ പളളികളാണെങ്കിൽ എണ്ണം ഇനിയും ചുരുക്കണം. നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് ഒഴിവാക്കണം.
സിനിമാ ഹാളുകൾ, മാളുകൾ, ജിംനേഷ്യം, ക്ലബ്ബുകൾ, കായിക സമുച്ചയങ്ങൾ, നീന്തൽക്കുളങ്ങള്‍, വിനോദ പാർക്കുകൾ, ബാറുകൾ എന്നിവ ഇനിയൊരു തീരുമാനം ഉണ്ടാവുന്നത് വരെ അടച്ചിടും.
ശനി, ഞായർ ദിവസങ്ങളില്‍ അവശ്യ-അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. എല്ലാ സർക്കാർ/അര്‍ദ്ധ സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുംശനിയാഴ്ച അവധിദിനമായി തുടരും.
ഷോപ്പുകളും റെസ്റ്റോറന്റുകളും രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. (വീടുകളിലേക്കുള്ള ഡെലിവറി 9 മണി വരെ തുടരാം). എല്ലാ ഷോപ്പുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കളുമായുള്ള ഇടപെടല്‍/ഇന്‍ഹൌസ് ഡൈനിങ്ങ് എന്നിവ പരമാവാധി കുറയ്ക്കണം. ഉപയോക്താക്കൾക്ക് കടകളില്‍ മിനിമം സമയം മാത്രമാണ് അനുവദനീയം. ടേക്ക്അവേകളും ഹോം ഡെലിവറികളും അഭികാമ്യം.
രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിലും ഇന്ന് മുതൽ ഈ ഉത്തരവ് ബാധകമാകും. ജില്ലാ തലത്തിൽ ഞായറാഴ്ച വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലു൦ സമാന നിർദ്ദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കിയതോടെ ഇതായിരിക്കും ബാധകമാകുകയെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം കടകൾക്കും റസ്റ്റോറന്‍റുകൾക്കും രാത്രി 7.30 വരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ വിതരണം രാത്രി ഒൻപതു വരെ തുടരാം. കടകളിൽ പൊതുജനങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !