ഇടതുപക്ഷത്തോട് രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിലും വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ യുഡിഎഫ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്. പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്മാരാണ്,” രാഹുല്‍ ഗാന്ധി പറഞ്ഞു. ഇടതുപക്ഷവുമായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സിപിഎം പിന്തുണയോടു കൂടി ലോക്‌സഭയിലെത്തിയ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് രാഹുല്‍ ഗാന്ധിക്കു നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയത് കേരളത്തില്‍ വലിയ വിവാദമാവുകയും ജോയ്‌സ് ജോര്‍ജ് മാപ്പുപറയുകയും ചെയ്തതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഇടതുസര്‍ക്കാരിന് അവസരം കിട്ടിയിട്ടും വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ആശയപരമായ പോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തിരഞ്ഞെടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാട് മണ്ഡലത്തിലൂടെ രാഹുൽ റോഡ് ഷോ നടത്തി. കൽപറ്റയിലും തിരുവമ്പാടിയിലും രാഹുല്‍ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !