മലപ്പുറം ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നത് നിരോധിച്ച് കലക്ടറുടെ ഉത്തരവ്. ഇന്ന് വൈകിട്ട് 5ന് ഉത്തരവ് പ്രാബല്യത്തിലാകും. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണു നടപടി. പ്രാർഥനകൾ വീട്ടിൽ വച്ച് നടത്തുകയും ബന്ധുവീടുകളിൽ പോലും ഒത്തുകൂടാതിരിക്കുകയുമാണ് ഉചിതമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
ജില്ലയിൽ 24 തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമെയാണ് ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രണമേർപ്പെടുത്തി കലക്ടർ കെ.ഗോപാലകൃഷ്ണൻ ഉത്തരവിട്ടത്. 16 പഞ്ചായത്തുകളിൽ ഇന്ന് രാത്രി 9 മുതൽ നിരോധനാജ്ഞ നിലവിൽ വരും. നേരത്തെ മതനേതാക്കളുമായും ഇന്നലെ ജനപ്രതിനിധികളുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കോവിഡ് വ്യാപനത്തിനു ജില്ലാ ഭരണകൂടവും സർക്കാരും എടുക്കുന്ന നടപടികൾക്ക് അവർ പിന്തുണ നൽകിയിരുന്നു. മതനേതാക്കളുടെ ഈ വിഷയത്തിലെ സൂക്ഷ്മതയും പിന്തുണയും അഭിനന്ദനീയവും മാനവികത ഉയർത്തിക്കാട്ടുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !