ഹൈദരലി ശിഹാബ് തങ്ങൾ സൗജന്യമായി ഭൂമി വിട്ടു നൽകും, നഗരസഭയുടെ പാണക്കാട്ടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു വാടക കെട്ടിടത്തിൽനിന്നു മോചനം.തന്റെ ഉടമസ്ഥതയിൽ പാണക്കാട് എൽപി സ്കൂളിനോടു ചേർന്നുള്ള 10 സെന്റ് ഭൂമി വിട്ടുനൽകാനാണ് ഹൈദരലി ശിഹാബ് തങ്ങൾ സന്നദ്ധത അറിയിച്ചത്. അതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ ഭൂമിയുടെ ആധാരത്തിന്റെ പകർപ്പ് നഗരസഭ സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. തങ്ങൾ വിട്ടുനൽകിയ ഭൂമിയിൽ ആരോഗ്യകേന്ദ്രത്തിനു കെട്ടിടം നിർമിക്കാൻ കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.
സ്ഥലം കെട്ടിട നിർമാണത്തിന് അനുയോജ്യമാണെന്നു മുനിസിപ്പൽ എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ റജിസ്ട്രേഷൻ നടത്തുന്നതിനുള്ള തുക മുൻകൂറായി തന്നെ അനുവദിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. പാണക്കാട് അർബൻ ഹെൽത്ത് സെന്റർ കാലങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആരോഗ്യകേന്ദ്രത്തിനു സ്വന്തം കെട്ടിടം വേണമെന്ന മുറവിളിക്ക് ഭൂമി ലഭ്യമായതോടെ പരിഹാരമാകും. കെട്ടിട നിർമാണത്തിന് മലപ്പുറം നഗരസഭ 2020-21 വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഹൈദരലി ശിഹാബ് തങ്ങൾ, ഗതാഗത, വൈദ്യുതി സൗകര്യങ്ങളുള്ള സ്വന്തം സ്ഥലം വിട്ടുനൽകാമെന്ന് അറിയിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !