പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. കോവാക്‌സിന്റെ രണ്ടാം ഡോസാണ് എയിംസിലെത്തി മോദി സ്വീകരിച്ചത്. പഞ്ചാബിൽ നിന്നുളള നഴ്സ് നിഷ ശർമയാണ് പ്രധാനമന്ത്രിക്ക് കുത്തിവയ്‌പ് നൽകിയത്. ആദ്യ ഡോസ് നൽകിയ പുതുച്ചേരി സ്വദേശി പി നിവേദയും ഒപ്പമുണ്ടായിരുന്നു.
കൊവിഡ് വാക്‌സിൻ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച് മാർച്ച് ഒന്നിനാണ് ആദ്യ ഡോസ് എയിംസിലെത്തി മോദി സ്വീകരിച്ചത്. രാജ്യത്ത് ഇതുവരെ ഒമ്പത് കോടിയിലധികം പേർ വാക്‌സിൻ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്.
അതേസമയം, പ്രധാനമന്ത്രി ഇന്ന് കൊവിഡ് സാഹചര്യങ്ങൾ മുഖ്യമന്ത്രിമാരുമായി വിലയിരുത്തും. വീഡിയോ കോൺഫറൻസ് വഴിയാണ് കൂടിക്കാഴ്ച. രണ്ടാം കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകവെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശിക്കുമെന്നാണ് വിവരം.വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !