തുടർച്ചയായ ഒൻപതാം സീസണിലും തോറ്റ് തുടങ്ങി മുംബൈ ഇന്ത്യൻസ്
ഐപിഎൽ പതിനാലാംം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തോൽപ്പിച്ച് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരിൽ രണ്ട് വിക്കറ്റിനാണ് കോലിപ്പടയുടെ വിജയം. അവസാന ഓവറിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ ആർസിബിക്ക് ഏഴ് റൺസായിരുന്നു ആവശ്യം, വാലറ്റം വീര്യം പുറത്തെടുത്തപ്പോൾ വിലപ്പെട്ട രണ്ട് പോയിന്റുകൾ കൊഹ് ലിയും കൂട്ടരും പോക്കറ്റിലാക്കി. അവസാന നിമിഷം എബി ഡിവില്യേഴ്സിന് റണ്ണൗട്ടാക്കി മുംബൈ മത്സരത്തിലേക്ക് തിരികെ വരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ആർസിബി കൈയെത്തിപ്പിടിക്കുകയായിരുന്നു.
48 റൺസെടുത്ത എബിഡി തന്നെയാണ് മത്സരത്തിൽ ആർസിബിയുടെ ടോപ് സ്കോറർ. വെറും 27 പന്തിലായിരുന്നു എബിഡി 48 റണ്‍സ് അടിച്ചെടുത്തത്. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്രയും മാര്കോ ജെൻസനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ട്രെൻഡ് ബോൾട്ടിനും ക്രുനാൽ പാണ്ഡ്യയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. 33 റൺസെടുത്ത നായകൻ വിരാട് കൊഹ് ലിയും 39 റൺസെടുത്ത ഗ്ലെൻ മാക്സ് വെല്ലുമാണ് ബംഗളൂരു നിരയിൽ തിളങ്ങിയ മറ്റു ബാറ്റ്സ്മാൻമാർ. ചാമ്പ്യൻമാരെ തോൽപ്പിച്ച് സീസണിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് ആർസിബി ക്യാംപിൽ ആത്മവിശ്വാസമുണ്ടാക്കുന്നതാണ്.
നേരത്തെ ടോസ് നേടിയ ബംഗളൂരു മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബൗളിംഗിന് പിന്തുണയ്ക്കുന്ന പിച്ചിൽ ക്രിസ് ലിൻ നേടിയ 49 റൺസാണ് മുംബൈയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. സൂര്യകുമാർ യാദവ് 31 റൺസെടുത്തു. അഞ്ച് വിക്കറ്റെടുത്ത ഹർഷൽ പട്ടേലാണ് ആർസിബിയുടെ ബൗളിംഗ് കുന്തമുന. കെയ്ൽ ജാമീസണും വാഷിംഗ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പവര്‍ പ്ലേ ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ പാടുപെട്ട മുംബൈയ്ക്ക് രോഹിത് ശര്‍മ്മയെ നാലാം ഓവറില്‍ നഷ്ടമായി. ഇല്ലാത്ത റണ്ണിനായി ഓടാന്‍ ശ്രമിച്ച ഹിറ്റ്മാന്‍ റണ്ണൗട്ടാവുകയായിരുന്നു. രണ്ടാമതെത്തിയ ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് ബൗണ്ടറിയോടെയാണ് തുടങ്ങിയത്. മറുവശത്ത് ക്രിസ് ലിന്‍ കൂടെ വെടിക്കെട്ടിന് തിരികൊളുത്തിയതോടെ തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്ന് മുംബൈ കരകയറി.
രണ്ടാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയ ലിന്നും സൂര്യകുമാറും റണ്‍റേറ്റില്‍ മുന്നേറ്റമുണ്ടാക്കി. 23 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാറാണ് ആദ്യം വീഴുന്നത്. അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജാമീസണാന് യാദവിന്റെ വിക്കറ്റ്. 4 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. മറുവശത്ത് തകര്‍ത്തടിച്ച ലിന്നിനെ വാഷിംഗ്ടണ്‍ സുന്ദറും വീഴ്ത്തിയതോടെ മുംബൈയ്ക്ക് അവസാന ഓവറുകളില്‍ ആധിപത്യം പുലര്‍ത്താനാവാതെ വന്നു.
35 പന്തില്‍ മൂന്ന് സിക്‌സും 4 ബൗണ്ടറിയും അടിച്ചെടുത്ത ലിന്‍ അര്‍ധസെഞ്ച്വറിക്ക് ഒരു റണ്‍ അകലെയാണ് വീണത്. അധികം വൈകാതെ ഹര്‍ദിക് പാണ്ഡ്യയും വീണു. 28 റണ്‍സുമായി മുന്നേറുകയായിരുന്ന ഇഷാന്‍ കിഷനെ ഹര്‍ഷല്‍ പട്ടേലും കൂടാരം കയറ്റിയതോടെ മുംബൈ പ്രതിസന്ധിയിലായി. രണ്ട് നിര്‍ണായക ക്യാച്ചുകളാണ് ആര്‍സിബി പാഴാക്കിയത്. 18-ാം ഓവറില്‍ ഇഷാന്‍ കിഷനെ മുഹമ്മദ് സിറാജ് വിട്ടുകളഞ്ഞപ്പോള്‍ 19-ാം ഓവറില്‍ വിരാട് കൊഹ്‌ലി ക്രുനാല്‍ പാണ്ഡ്യയെ പുറത്താക്കാനുള്ള സുവര്‍ണാവസരവും കളഞ്ഞു കുളിച്ചു.
അവസാന ഓവറില്‍ ആദ്യ രണ്ട് പന്തുകളില്‍ വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേല്‍ മുംബൈയുടെ മധ്യനിരയെ ചുരുട്ടിക്കൂട്ടി. ഹാട്രിക് നഷ്ടമായെങ്കിലും നാലാം പന്തില്‍ വീണ്ടും വിക്കറ്റെടുത്ത് ഹര്‍ഷല്‍ വീരനായി. അവസാന ഓവറില്‍ വെറും ഒരു റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യമായി അഞ്ച് വിക്കറ്റ് നേടുന്ന താരം കൂടിയാണ് ഹർഷല്‍ പട്ടേല്‍.
തുടർച്ചയായ ഒൻപതാം സീസണിലും തോറ്റ് തുടങ്ങി മുംബൈ ഇന്ത്യൻസ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ ഒൻപതാം സീസണിലും ആദ്യ മത്സരത്തിൽ തോൽവിയേറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. ഇന്ന് നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. 2 വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ അവസാന പന്തിലാണ് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തോൽവി സമ്മതിച്ചത്.
2013 മുതൽ 2021 വരെ നടന്ന ഒൻപത് ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലും തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോറ്റുകൊണ്ടാണ് തുടങ്ങിയത്. എന്നാൽ 2013 മുതൽ തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് സീസൺ തുടങ്ങിയതെങ്കിലും ഈ കാലയളവിൽ 5 ഐ.പി.എൽ കിരീടങ്ങൾ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞിട്ടുണ്ട്. 2013, 2015, 2017, 2019, 2020 സീസണുകളിലാണ് മുംബൈ ഇന്ത്യൻസ് ഐ.പി.എൽ കിരീടം നേടിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !