തി​രു​വ​ന​ന്ത​പു​ര​ത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവനോളം സ്വര്‍ണം കവര്‍ന്നു

0
തി​രു​വ​ന​ന്ത​പു​ര​ത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവനോളം സ്വര്‍ണം കവര്‍ന്നു | Thiruvananthapuram: A jewelery owner was attacked in Thiruvananthapuram and about 100 pawans of gold was stolen.

തിരുവനന്തപുരം പള്ളിപ്പുറത്ത് കാർ ആക്രമിച്ച് ജുവലറി ഉടമയിൽ നിന്ന് നൂറു പവൻ സ്വർണം കവർന്നു. കാറിനെ പിന്തു‌ടർന്ന് എത്തിയ സംഘം മുളക് പൊടി എറിഞ്ഞ ശേഷം ജൂവലറിയുടമയെ വെട്ടിപരിക്കേൽപ്പിച്ച ശേഷമാണ് സ്വർണം തട്ടിയെടുത്തത്. ഇന്നലെ രാത്രി ഒമ്പതോടെ പള്ളിപ്പുറം സി,ആർ.പി.എഫിനടുത്ത് ടെക്നോസിറ്റി കവാടത്തിനടുത്തെ ദേശീയപാതയിലാണ് സംഭവം.

നെയ്യാറ്റിൻകരയിൽ ജൂവലറി നടത്തുന്ന സമ്പത്ത് എന്നയാളിനാണ് വെട്ടേറ്റത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വെള്ള മാരുതി കാറിൽ സമ്പത്തിന്റെ കാറിനെ പിന്തുടർന്ന എട്ടുപേരടങ്ങുന്ന സംഘം കാർ തടഞ്ഞ് ജൂവലറിയുടമയുടെ ഇടത് കൈയിലും ദേഹത്തും വെട്ടി പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണം അപഹരിക്കുകയായിരുന്നു. കാറിലെ ഡ്രൈവറെ ബലമായി പിടിച്ചുകയറ്റി പോത്തൻകോട് വാവറയമ്പലത്തിനടുത്ത് ഇറക്കിവിട്ട ശേഷം കടന്നുകളഞ്ഞതായിട്ടാണ് വിവരം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. പരിക്കേറ്റ ജൂവലറിയുടമ ആശുപത്രിയിൽ ചികിത്സതേടി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !