തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തും; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

0
തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്തും; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലല| Thrissur Pooram will once again be a function only; No public access

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ നടത്തും. ചടങ്ങുകൾ മാത്രമായി പൂരം ഒതുങ്ങും. പൊതുജനങ്ങൾക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ല. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്.

പൂരം നടത്താൻ മാനദണ്ഡങ്ങൾ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയർന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും പൂരം ആഘോഷമാക്കി നടത്തണമെന്ന് മുൻ നിലപാടിൽ നിന്ന് അയവ് വരുത്തിയിരുന്നു. കർശന നിയന്ത്രണം വേണമെന്ന് പോലീസ് അടക്കമുള്ളവർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ വർഷത്തേത് പോലെ ചടങ്ങുകൾ മാത്രമായി പൂരം നടത്താൻ തീരുമാനമെടുത്തത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !