തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്ക്ക് 10 രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റിരിക്കുന്നത്.
നന്ദന്‍കോട് വൈ.എം.ആര്‍ ജംഗ്ഷനില്‍ ഉള്ള ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കെട്ടുകണക്കിന് കെട്ടികിടക്കുന്നത്.
നേരത്തെ മണ്ഡലത്തില്‍ യു.ഡി.എഫ് പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബി.ജെ.പിയ്ക്ക് വോട്ടുമറിക്കാനാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് ആരോപിച്ചിരുന്നു.
പ്രചരണരംഗത്ത് യു.ഡി.എഫ് സജീവമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ പ്രശാന്തിന്റെ ആരോപണം തള്ളി കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സി.പി.ഐ.എം നിര്‍ത്തിയാല്‍ പ്രബല എന്നും പറയുമെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.
വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണെന്നും പ്രശാന്തിനെ പോലുള്ള ഒരാള്‍ അത്തരം പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
മേയറാകുന്നത് വരെ പ്രശാന്തിനെ ആരെങ്കിലും അറിയുമായിരുന്നോ എന്നും മുരളീധരന്‍ ചോദിച്ചു. പ്രശാന്തിനെ ജൂനിയര്‍ ആയിട്ടാണ് അറിഞ്ഞിരുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !