മലപ്പുറം ‍ജില്ലയിൽ 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ മെയ് 17 മുതല്‍

0

മലപ്പുറം ‍ജില്ലയിൽ 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ | Vaccination for people between the ages of 18 and 44 in the district from today

മലപ്പുറം ‍ജില്ലയില് 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച കോവി ഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് (മെയ് 17) മുതല്‍ നല്‍കും. കോഴിക്കോട് റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്നും ശനിയാഴ്ച്ച രാത്രിയോടെ ജില്ലാ ആസ്ഥാനത്തെത്തിച്ച 46000 ഡോസ് കോവി ഷീല്‍ഡും 18200 ഡോസ് കൊവാക്‌സിനും ജില്ലയിലെ 115 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് കൈമാറിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന പറഞ്ഞു. 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍, കാന്‍സര്‍ , വൃക്ക രോഗികള്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച കോവി ഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി രീംശി.ഴീ്.ശി എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി േേ://രീ്ശറ19.സലൃമഹമ.ഴീ്.ശി/്മരരശില/ എന്ന വെബ് സൈറ്റില്‍ അടിസ്ഥാന വിവരങ്ങളും രോഗങ്ങളും വ്യക്തമാക്കുന്നതും അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതുമായ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. നല്‍കിയ വിവരങ്ങള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം മുന്‍ഗണനയും വാക്‌സീന്റെ ലഭ്യതയും അനുസരിച്ച് വാക്‌സീ നേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ എസ് എം എസിലൂടെ അറിയിക്കും. തുടര്‍ന്ന് വാക്‌സീന്‍ കേന്ദ്രത്തില്‍ അപ്പോയ്‌മെന്റ് എസ് എം എസ് , തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി വാക്‌സീന്‍ സ്വീകരിക്കാം. രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, അനുബന്ധ രോഗങ്ങളുടെ പട്ടിക എന്നിവ www.dhs.kerala.gov.in,
www.arogyakeralam.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !