കോവിഡ് 19 രോഗനിര്‍വ്യാപന / പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ അടക്കം കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവു പറപ്പെടുവിച്ചു.
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികളുടെ യോഗം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തീരുമാനിക്കുന്നതിന് 16.05.2021 ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം എന്നിവയുടെ അടിസ്ഥാനത്തിനാണ് തീരുമാനം.
മലപ്പുറം ജില്ലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് , ദിനേനയുള്ള കോവിഡ് 19 രോഗികളുടെ എണ്ണം എന്നിവ യഥാക്രമം 35 % , 4,000 എന്നിവക്ക് മുകളിലായി സ്ഥിരമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളത് . ഈ കണക്കുകള്‍ കാണിക്കുന്നത് സംസ്ഥാനത്ത് തന്നെ കോവിഡ് 19 രോഗ തീവ്രത കൂടുതലുള്ള ഒരു ജില്ല മലപ്പുറം ആണെന്നതാണ്. ഈ ഗുരുതര സാഹചര്യത്തില്‍ രോഗനിര്‍വ്യാപന / പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ സൂചന (1),(2) ഉത്തരവുകള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമേ താഴെ പരാമര്‍ശിച്ച പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ / വ്യവസ്ഥകള്‍ അധികമായി ഏര്‍പ്പെടുത്തി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 26(2) 30(2)(iii), (iv) 34 (b),(c) എന്നിവ പ്രകാരം എന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇതിനാല്‍ ഉത്തരവാക്കുന്നു. എന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !