സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മേയ് 23 വരെയാണ് നീട്ടിയത്. നിലവിൽ മേയ് 16 വരെയായിരുന്നു ലോക്ക്ഡൗൺ. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമായത്.
തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16 നുശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ലോക്ക്ഡൗൺ കാരണമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അവശ്യ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“രോഗവ്യാപനം കുറച്ചുകൊണ്ടുവരാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക്ക്ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമമനുഭവിക്കുന്ന സാഹചര്യമുണ്ടാവും. ഒന്നാംഘട്ടത്തിലെ അനുഭവം കണക്കിലെടുത്ത് രണ്ടാംഘട്ടത്തിലെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.
അവശ്യ സാധന കിറ്റ് ജൂണിലും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ കാരണമുള്ള ദുരിതം ഒഴിവാക്കാൻ അവശ്യ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“രോഗവ്യാപനം കുറച്ചുകൊണ്ടുവരാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക്ക്ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമമനുഭവിക്കുന്ന സാഹചര്യമുണ്ടാവും. ഒന്നാംഘട്ടത്തിലെ അനുഭവം കണക്കിലെടുത്ത് രണ്ടാംഘട്ടത്തിലെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.
അവശ്യ സാധന കിറ്റ് ജൂണിലും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
“മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കും. 823, 23,00,000 രൂപയാണ് പെൻഷനായി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും,” മുഖ്യമന്ത്രി അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !