മലപ്പുറം ജില്ലയില്‍ 3,997 പേര്‍ക്ക് വൈറസ് ബാധ 3,981 പേര്‍ക്ക് രോഗമുക്തി

0
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,997 പേര്‍ക്ക് വൈറസ് ബാധ

3,981 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി 38.2 ശതമാനം  
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,775 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 03
ഉറവിടമറിയാതെ 122 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 50,716 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 77,183 പേര്‍

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 14) 3,997 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 38.2 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. 3,775 പേര്‍ക്കാണ് വെള്ളിയാഴ്ച നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ. 122 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 95 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

77,183 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ആശുപത്രികളില്‍ 1,574 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 167 പേരും 236 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 220 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

വെള്ളിയാഴ്ച 3,981 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,73,996 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 739 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

മലപ്പുറം ജില്ലയില്‍ 3,997 പേര്‍ക്ക് വൈറസ് ബാധ  3,981 പേര്‍ക്ക് രോഗമുക്തി


വെള്ളിയാഴ്ച (മെയ് 14) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 27
ആലങ്കോട് 18
ആലിപ്പറമ്പ് 39
അമരമ്പലം 16
ആനക്കയം 113
അങ്ങാടിപ്പുറം 50
അരീക്കോട് 31
ആതവനാട് 25
ഊരകം 07
ചാലിയാര്‍ 16
ചീക്കോട് 40
ചേലേമ്പ്ര 45
ചെറിയമുണ്ടം 12
ചെറുകാവ് 148
ചോക്കാട് 91
ചുങ്കത്തറ 35
എടക്കര 34
എടപ്പറ്റ 07
എടപ്പാള്‍ 53
എടരിക്കോട് 08
എടവണ്ണ 111
എടയൂര്‍ 23
ഏലംകുളം 41
ഇരിമ്പിളിയം 19
കാലടി 43
കാളികാവ് 20
കല്‍പകഞ്ചേരി 16
കണ്ണമംഗലം 20
കരുളായി 10
കരുവാരക്കുണ്ട് 07
കാവനൂര്‍ 19
കീഴാറ്റൂര്‍ 39
കീഴുപറമ്പ് 02
കോഡൂര്‍ 21
കൊണ്ടോട്ടി 82
കൂട്ടിലങ്ങാടി 40
കോട്ടക്കല്‍ 17
കുറുവ 22
കുറ്റിപ്പുറം 17
കുഴിമണ്ണ 21
മക്കരപ്പറമ്പ് 43
മലപ്പുറം 258
മമ്പാട് 25
മംഗലം 39
മഞ്ചേരി 127
മങ്കട 35
മാറാക്കര 06
മാറഞ്ചേരി 79
മേലാറ്റൂര്‍ 08
മൂന്നിയൂര്‍ 54
മൂര്‍ക്കനാട് 64
മൂത്തേടം 06
മൊറയൂര്‍ 36
മുതുവല്ലൂര്‍ 23
നന്നമ്പ്ര 11
നന്നംമുക്ക് 16
നിലമ്പൂര്‍ 47
നിറമരുതൂര്‍ 17
ഒതുക്കുങ്ങല്‍ 12
ഒഴൂര്‍ 13
പള്ളിക്കല്‍ 54
പാണ്ടിക്കാട് 38
പരപ്പനങ്ങാടി 81
പറപ്പൂര്‍ 10
പെരിന്തല്‍മണ്ണ 117
പെരുമണ്ണ ക്ലാരി 05
പെരുമ്പടപ്പ് 10
പെരുവള്ളൂര്‍ 12
പൊന്മള 16
പൊന്മുണ്ടം 08
പൊന്നാനി 79
പൂക്കോട്ടൂര്‍ 62
പോരൂര്‍ 57
പോത്തുകല്ല് 50
പുലാമന്തോള്‍ 55
പുളിക്കല്‍ 23
പുല്‍പ്പറ്റ 13
പുറത്തൂര്‍ 19
പുഴക്കാട്ടിരി 31
താനാളൂര്‍ 68
താനൂര്‍ 53
തലക്കാട് 25
തവനൂര്‍ 28
താഴേക്കോട് 31
തേഞ്ഞിപ്പലം 33
തെന്നല 14
തിരുനാവായ 20
തിരുവാലി 23
തൃക്കലങ്ങോട് 32
തൃപ്രങ്ങോട് 19
തിരൂര്‍ 115
തിരൂരങ്ങാടി 36
ഊര്‍ങ്ങാട്ടിരി 22
വളാഞ്ചേരി 23
വളവന്നൂര്‍ 10
വള്ളിക്കുന്ന് 66
വട്ടംകുളം 60
വാഴക്കാട് 23
വാഴയൂര്‍ 31
വഴിക്കടവ് 12
വെളിയങ്കോട് 32
വേങ്ങര 39
വെട്ടത്തൂര്‍ 24
വെട്ടം 33
വണ്ടൂര്‍ 61

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !