കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയ പരിധി 84 ദിവസമായി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ രേഖ കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഷീല്‍ഡ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ തുടര്‍ന്നുള്ള 84 ദിവസങ്ങള്‍ക്ക് ശേഷം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്.
⛔️പ്രത്യേക അറിയിപ്പ്⛔️
കോവിഡ് ലക്ഷണം കണ്ടിട്ടും ടെസ്റ്റിന് വിധേയമാകാതെയോ, ആരോഗ്യ വകുപ്പിനെയോ, ആരോഗ്യ പ്രവർത്തകരേയോ, ആശാ വർക്കർമാരെയോ, വാർഡ് മെമ്പർമാരെയോ അറിയിക്കാതെയോ വീട്ടിൽ സ്വയം ക്വാറൻ്റയിനിലാകുന്നത് വലിയ അപകടം വരുത്തി വെക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ഇത്തരത്തിൽ കഴിയുന്ന ആളുകൾക്ക് ശ്വാസംമുട്ടൽ ഉൾപ്പടെ രോഗം മൂർച്ഛിക്കുന്ന സ്ഥിതി വരുമ്പോഴാണ് അപകടം ബോദ്ധ്യപ്പെടുക. എവിടെ സഹായം ആവശ്യപ്പെട്ടാലും കൈമലർത്തുന്ന അവസ്ഥ. ആയതു കൊണ്ട് ഇങ്ങനെ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കുറഞ്ഞത് വാർഡിലെ ആരോഗ്യ പ്രവർത്തകനുമായോ ആശാവർക്കറുമായോ, വാർഡുമെമ്പറുമായോ ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ തേടുക. ആരോഗ്യ വകുപ്പിൻ്റെ ലിസ്റ്റിൽ വരാത്ത രോഗികൾക്ക് പെട്ടെന്നുള്ള ചികിത്സകൾ ലഭിക്കാൻ സമയമെടുക്കും എന്ന തിരിച്ചറിവ് നാം ഏവർക്കും ഉണ്ടാകണം. വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നാടൊന്നാകെ തയ്യാറാവുക......
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !