കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചില വസ്തുക്കള്‍ക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്‍റെ പരമാവധി വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്കിന് 22 രൂപയും സർജിക്കൽ മാസ്കിന് 3.90 രൂപയുമാക്കി സർക്കാർ വിലനിശ്ചയിച്ചു.
പരമാവധി വില ഇപ്രകാരം:
▪️ പിപിഇ കിറ്റ്- 273
▪️ എൻ95 മാസ്ക്- 22
▪️ ട്രിപ്പിൾ ലെയർ മാസ്ക്- 3.90
▪️ ഫെയ്സ് ഷീൽഡ്- 21
▪️ ഡിസ്പോസിബിൾ ഏപ്രൺ- 12
▪️ സർജിക്കൽ ഗൗൺ-65
▪️ എക്സാമിനേഷൻ ഗ്ലൗസ്- 5.75
▪️ ഹാൻഡ് സാനിറ്റൈസർ (500എംഎൽ)- 192
▪️ ഹാൻഡ് സാനിറ്റൈസർ (200എംഎൽ)- 98
▪️ ഹാൻഡ് സാനിറ്റൈസർ (100എംഎൽ)- 55
▪️ സ്റ്റെറൈൽ ഗ്ലൗസ് ( ഒരു ജോഡി)- 12
▪️ എൻആർബി മാസ്ക്- 80
▪️ ഹ്യുമിഡിഫയർ ഉള്ള ഫ്ളോമീറ്റർ- 1520 രൂപ
▪️ ഫിംഗർ ടിപ്പ് പൾസ് ഓക്സീമീറ്റർ- 1500 രൂപ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !