![]() |
| പ്രതീകാത്മക ചിത്രം |
മലപ്പുറം പെരിന്തൽമണ്ണയിൽ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. സ്കാനിങ്ങിനായി കൊണ്ടുപോകുംവഴിയാണ് സ്വകാര്യ ആശുപത്രിയിലെ അറ്റൻഡർ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോൾ ശങ്കരമംഗലത്ത് വീട്ടിൽ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ വണ്ടൂർ സ്വദേശിനി. ഏപ്രിൽ 27-ന് പുലർച്ചെ ഇവരെ ആശുപത്രിയിൽനിന്ന് പുറത്തേക്ക് സ്കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.
പ്രശാന്തിനെ പോലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് പോലീസ് നൽകുന്ന വിവരം. കോവിഡ് ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. അതിനാൽ സംഭവസമയത്ത് അവർക്ക് പ്രതികരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ചികിത്സ കഴിഞ്ഞ് വണ്ടൂരിലെ വീട്ടിലെത്തിയ ശേഷം വീണ്ടും ഡോക്ടറെ കാണാൻ പോയിരുന്നു. ആ സമയത്ത് യുവതി സംഭവത്തെ കുറിച്ച് ഡോക്ടറോടു പറയുകയായിരുന്നു. തുടർന്ന് ഡോക്ടർ പോലീസിനെ വിവരം അറിയിച്ചു. വണ്ടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പെരിന്തൽമണ്ണ പോലീസിന് കൈമാറി.
⛔️പ്രത്യേക അറിയിപ്പ്⛔️
കോവിഡ് ലക്ഷണം കണ്ടിട്ടും ടെസ്റ്റിന് വിധേയമാകാതെയോ, ആരോഗ്യ വകുപ്പിനെയോ, ആരോഗ്യ പ്രവർത്തകരേയോ, ആശാ വർക്കർമാരെയോ, വാർഡ് മെമ്പർമാരെയോ അറിയിക്കാതെയോ വീട്ടിൽ സ്വയം ക്വാറൻ്റയിനിലാകുന്നത് വലിയ അപകടം വരുത്തി വെക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ഇത്തരത്തിൽ കഴിയുന്ന ആളുകൾക്ക് ശ്വാസംമുട്ടൽ ഉൾപ്പടെ രോഗം മൂർച്ഛിക്കുന്ന സ്ഥിതി വരുമ്പോഴാണ് അപകടം ബോദ്ധ്യപ്പെടുക. എവിടെ സഹായം ആവശ്യപ്പെട്ടാലും കൈമലർത്തുന്ന അവസ്ഥ. ആയതു കൊണ്ട് ഇങ്ങനെ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കുറഞ്ഞത് വാർഡിലെ ആരോഗ്യ പ്രവർത്തകനുമായോ ആശാവർക്കറുമായോ, വാർഡുമെമ്പറുമായോ ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ തേടുക. ആരോഗ്യ വകുപ്പിൻ്റെ ലിസ്റ്റിൽ വരാത്ത രോഗികൾക്ക് പെട്ടെന്നുള്ള ചികിത്സകൾ ലഭിക്കാൻ സമയമെടുക്കും എന്ന തിരിച്ചറിവ് നാം ഏവർക്കും ഉണ്ടാകണം. വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നാടൊന്നാകെ തയ്യാറാവുക......
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !