പെരുന്നാള്‍ ദിനത്തിലും സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ മുഴുകി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകർ

0

എസ് വൈ എസ് മലപ്പുറം സോണ്‍ സാന്ത്വനം പ്രവര്‍ത്തകര്‍ പട്ടര്‍ക്കടവില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനാസ സംസ്‌കരണത്തിന് നേതൃത്വം നല്‍കുന്നു.
എസ് വൈ എസ് മലപ്പുറം സോണ്‍ സാന്ത്വനം പ്രവര്‍ത്തകര്‍ പട്ടര്‍ക്കടവില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനാസ സംസ്‌കരണത്തിന് നേതൃത്വം നല്‍കുന്നു.

മലപ്പുറം: ചെറിയ പെരുന്നാള്‍ ദിനത്തിലും വിവിധ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മാതൃക സൃഷ്ടിച്ച് എസ് വൈ എസ് പ്രവര്‍ത്തകര്‍. മലപ്പുറം സോണിലെ എസ് വൈ എസ് പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നേതൃത്വം നല്‍കി. പട്ടര്‍ക്കടവ് ജുമുഅത്ത് പള്ളി ജീവനക്കാരന്‍ മാന്‍കുളങ്ങര മൊയ്തീന്‍ മുസ്്‌ലിയാര്‍, വെള്ളിലയിലെ സി പി അഹ്്മദ് കുട്ടി ഹാജി എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കാണ് എസ് വൈ എസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്. പ്രത്യേകം പരിശീലനം ലഭിച്ച സാന്ത്വനം പ്രവര്‍ത്തകരായ മുജീബുറഹ്്മാന്‍ വടക്കേമണ്ണ, അലി മുസ്്‌ലിയാര്‍ മക്കരപ്പറമ്പ്, ശിഹാബ് കടുപുറം, ശിഹാബ് അഹ്‌സനി, മുസ്തഫ മുസ്്‌ലിയാര്‍ പട്ടര്‍ക്കടവ്, സിദ്ദീഖ് പുല്ലാര, ഹുസൈന്‍ വി, എ ഗഫൂര്‍, നൗഫല്‍, അബ്ബാസലി പെരിന്താറ്റിരി, അശ്‌റഫ് വെള്ളില എന്നിവരാണ് പെരുന്നാള്‍ ദിനത്തിലും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായത്. അശരണരായ രോഗികള്‍ക്ക് മരുന്ന് എത്തിക്കല്‍, അവശ്യ വസ്തുക്കള്‍ എത്തിച്ചു കൊടുക്കല്‍, അണുമുക്തമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും എസ് വൈ എസ് സന്നദ്ധ സേവന വിഭാഗത്തിന് കീഴില്‍ നടന്നു വരുന്നുണ്ട്. ഇതിനകം കോവിഡ് ബാധിച്ച് മരിച്ച നിരവധി പേരെ സംസ്‌കരിക്കുന്നതിന് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഹെല്‍പ് ഡെസ്‌ക്: 8606400640,9946427461

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !