മലപ്പുറം ജില്ലയില്‍ ഇന്ന് 3,085 പേര്‍ക്ക് കൂടി രോഗബാധ; 1,758 പേര്‍ക്ക് രോഗമുക്തി

0
കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല
3,085 പേര്‍ക്ക് കൂടി രോഗബാധ; 1,758 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 30.46 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,895 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 03
ഉറവിടമറിയാതെ 147 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 37,944 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 56,609 പേര്‍

മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. ഞായറാഴ്ച (മെയ് 02) 3,085 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 30.46 ആണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ലയില്‍ വൈറസ് വ്യാപനത്തിന്റെ തോത് ഉയരാന്‍ പ്രധാന കാരണം. ഞായറാഴ്ച വൈറസ്ബാധിതരായവരില്‍ 2,895 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലാണ് വൈറസ്ബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഞായറാഴ്ച രോഗബാധയുണ്ടായി. 147 പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്.

അതിനിടെ ജില്ലക്ക് ആശ്വാസമായി 1,758 പേര്‍ ഞായറാഴ്ച രോഗമുക്തരായതായും ഡില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ പേരെ കോവിഡ് മുക്തരാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുന്നത് ജില്ലയിലെ ആരോഗ്യ മേഖലയുടേയും കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും വിജയമാണ്. ഇതോടെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 1,35,622 പേരായി.  

56,609 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 37,944 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,055 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 201 പേരും 311 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 684 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. രോഗ വ്യാപന സാധ്യത തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധമൊരുക്കുകയും ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഞായറാഴ്ച (മെയ് 02) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 71
ആലങ്കോട് 18
ആലിപ്പറമ്പ് 26
അമരമ്പലം 35
ആനക്കയം 24
അങ്ങാടിപ്പുറം 33
അരീക്കോട് 34
ആതവനാട് 45
ഊരകം 08
ചാലിയാര്‍ 18
ചീക്കോട് 33
ചേലേമ്പ്ര 32
ചെറിയമുണ്ടം 19
ചെറുകാവ് 17
ചോക്കാട് 22
ചുങ്കത്തറ 26
എടക്കര 19
എടപ്പറ്റ 06
എടപ്പാള്‍ 57
എടരിക്കോട് 09
എടവണ്ണ 30
എടയൂര്‍ 11
ഏലംകുളം 18
ഇരിമ്പിളിയം 29
കാലടി 21
കാളികാവ് 36
കല്‍പകഞ്ചേരി 20
കണ്ണമംഗലം 25
കരുളായി 11
കരുവാരക്കുണ്ട് 18
കാവനൂര്‍ 14
കീഴാറ്റൂര്‍ 17
കീഴുപറമ്പ് 07
കോഡൂര്‍ 23
കൊണ്ടോട്ടി 57
കൂട്ടിലങ്ങാടി 09
കോട്ടക്കല്‍ 37
കുറുവ 04
കുറ്റിപ്പുറം 24
കുഴിമണ്ണ 28
മക്കരപ്പറമ്പ് 09
മലപ്പുറം 156
മമ്പാട് 24
മംഗലം 19
മഞ്ചേരി 79
മങ്കട 27
മാറാക്കര 88
മാറഞ്ചേരി 15
മേലാറ്റൂര്‍ 17
മൂന്നിയൂര്‍ 107
മൂര്‍ക്കനാട് 14
മൂത്തേടം 06
മൊറയൂര്‍ 08
മുതുവല്ലൂര്‍ 16
നന്നമ്പ്ര 24
നന്നംമുക്ക് 21
നിലമ്പൂര്‍ 56
നിറമരുതൂര്‍ 13
ഒതുക്കുങ്ങല്‍ 17
ഒഴൂര്‍ 13
പള്ളിക്കല്‍ 25
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 38
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 76
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 23
പെരുവള്ളൂര്‍ 35
പൊന്മള 14
പൊന്മുണ്ടം 16
പൊന്നാനി 54
പൂക്കോട്ടൂര്‍ 09
പോരൂര്‍ 23
പോത്തുകല്ല് 10
പുലാമന്തോള്‍ 10
പുളിക്കല്‍ 32
പുല്‍പറ്റ 51
പുറത്തൂര്‍ 41
പുഴക്കാട്ടിരി 09
താനാളൂര്‍ 19
താനൂര്‍ 32
തലക്കാട് 18
തവനൂര്‍ 11
താഴേക്കോട് 08
തേഞ്ഞിപ്പലം 58
തെന്നല 13
തിരുനാവായ 29
തിരുവാലി 31
തൃക്കലങ്ങോട് 26
തൃപ്രങ്ങോട് 17
തുവ്വൂര്‍ 23
തിരൂര്‍ 42
തിരൂരങ്ങാടി 98
ഊര്‍ങ്ങാട്ടിരി 14
വളാഞ്ചേരി 45
വളവന്നൂര്‍ 27
വള്ളിക്കുന്ന് 34
വട്ടംകുളം 37
വാഴക്കാട് 25
വാഴയൂര്‍ 66
വഴിക്കടവ് 30
വെളിയങ്കോട് 17
വേങ്ങര 37
വെട്ടത്തൂര്‍ 08
വെട്ടം 25
വണ്ടൂര്‍ 63
മലപ്പുറം ജില്ലയില്‍ ഇന്ന് 3,085 പേര്‍ക്ക് കൂടി രോഗബാധ; 1,758 പേര്‍ക്ക് രോഗമുക്തി


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !