മലപ്പുറം ജില്ലയില്‍ 3,278 പേര്‍ക്ക് കൂടി രോഗബാധ

0
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3000ല്‍ കുറയാതെ പ്രതിദിന വൈറസ് ബാധിതര്‍
3,278 പേര്‍ക്ക് കൂടി രോഗബാധ; 1,912 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 32.28 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,029 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 02
ഉറവിടമറിയാതെ 142 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 39,316 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 58,264 പേര്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 03) 3,278 പേര്‍കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.28 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ല നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. തിങ്കളാഴ്ച 3,029 പേര്‍ക്കാണ് വൈറസ്ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 142 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 43 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 62 പേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

രോഗവ്യാപനം വര്‍ധിക്കുന്നതിനൊപ്പം വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു എന്നത് ആശ്വാസമാകുകയാണ്. തിങ്കളാഴ്ച മാത്രം 1,912 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,37,523 ആയി. 58,264 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 39,316 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,135 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 196 പേരും 303 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെയായി ജില്ലയില്‍ 692 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

കോവിഡ് സമൂഹ വ്യാപനത്തിനുള്ള സാഹചര്യം തടയാന്‍ പൊതുജന പിന്തുണ അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

തിങ്കളാഴ്ച (മെയ് 03) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 40
ആലങ്കോട് 18
ആലിപ്പറമ്പ് 27
അമരമ്പലം 04
ആനക്കയം 10
അങ്ങാടിപ്പുറം 94
അരീക്കോട് 21
ആതവനാട് 12
ഊരകം 31
ചാലിയാര്‍ 21
ചീക്കോട് 13
ചേലേമ്പ്ര 39
ചെറിയമുണ്ടം 17
ചെറുകാവ് 12
ചോക്കാട് 09
ചുങ്കത്തറ 09
എടക്കര 14
എടപ്പറ്റ 07
എടപ്പാള്‍ 40
എടരിക്കോട് 46
എടവണ്ണ 53
എടയൂര്‍ 11
ഏലംകുളം 20
ഇരിമ്പിളിയം 20
കാലടി 22
കാളികാവ് 05
കല്‍പകഞ്ചേരി 04
കണ്ണമംഗലം 52
കരുളായി 15
കരുവാരക്കുണ്ട് 03
കാവനൂര്‍ 07
കീഴാറ്റൂര്‍ 13
കീഴുപറമ്പ് 12
കോഡൂര്‍ 38
കൊണ്ടോട്ടി 31
കൂട്ടിലങ്ങാടി 37
കോട്ടക്കല്‍ 52
കുറുവ 24
കുറ്റിപ്പുറം 25
കുഴിമണ്ണ 17
മക്കരപ്പറമ്പ് 33
മലപ്പുറം 201
മമ്പാട് 22
മംഗലം 14
മഞ്ചേരി 72
മങ്കട 67
മാറാക്കര 07
മാറഞ്ചേരി 15
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 71
മൂര്‍ക്കനാട് 33
മൂത്തേടം 04
മൊറയൂര്‍ 25
മുതുവല്ലൂര്‍ 14
നന്നമ്പ്ര 16
നന്നംമുക്ക് 08
നിലമ്പൂര്‍ 18
നിറമരുതൂര്‍ 19
ഒതുക്കുങ്ങല്‍ 29
ഒഴൂര്‍ 06
പള്ളിക്കല്‍ 18
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 156
പറപ്പൂര്‍ 50
പെരിന്തല്‍മണ്ണ 83
പെരുമണ്ണ ക്ലാരി 48
പെരുമ്പടപ്പ് 01
പെരുവള്ളൂര്‍ 26
പൊന്മള 40
പൊന്മുണ്ടം 02
പൊന്നാനി 56
പൂക്കോട്ടൂര്‍ 15
പോരൂര്‍ 19
പോത്തുകല്ല് 08
പുലാമന്തോള്‍ 60
പുളിക്കല്‍ 27
പുല്‍പറ്റ 11
പുറത്തൂര്‍ 36
പുഴക്കാട്ടിരി 36
താനാളൂര്‍ 21
താനൂര്‍ 25
തലക്കാട് 16
തവനൂര്‍ 71
താഴേക്കോട് 21
തേഞ്ഞിപ്പലം 78
തെന്നല 17
തിരുനാവായ 29
തിരുവാലി 15
തൃക്കലങ്ങോട് 11
തൃപ്രങ്ങോട് 24
തുവ്വൂര്‍ 03
തിരൂര്‍ 47
തിരൂരങ്ങാടി 56
ഊര്‍ങ്ങാട്ടിരി 13
വളാഞ്ചേരി 43
വളവന്നൂര്‍ 15
വള്ളിക്കുന്ന് 98
വട്ടംകുളം 34
വാഴക്കാട് 20
വാഴയൂര്‍ 17
വഴിക്കടവ് 57
വെളിയങ്കോട് 07
വേങ്ങര 120
വെട്ടത്തൂര്‍ 05
വെട്ടം 19
വണ്ടൂര്‍ 39
മലപ്പുറം ജില്ലയില്‍ 3,278 പേര്‍ക്ക് കൂടി രോഗബാധ


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !