രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നും മഹാമാരി ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 4,000 കടന്നു. 4,120 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ചികിത്സയില്‍ കഴിയുന്നവര്‍ 37.1 ലക്ഷമാണ്. മഹാരാഷ്ട്രയില്‍ രോഗവ്യാപനം കുറയുകയാണ്. എന്നാല്‍ തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ കോവിഡ് രൂക്ഷമായി തുടരുന്നു.
അതേസമയം, വാക്സിന്‍ ക്ഷാമത്തില്‍ വലയുകയാണ് സംസ്ഥാനങ്ങള്‍. വാക്സിനായി ഹരിയാന സര്‍ക്കാരും അഗോള ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാനത്ത് 18 വയസ് പിന്നിട്ടവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കുമെന്നും എത്രയും വേഗം വിതരണം നടത്താന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മെഗാ വാക്സിനേഷനിലൂടെ രോഗവ്യാപനം തടയുക എന്ന മാര്‍ഗം വാക്സിന്‍ ക്ഷാമം മൂലം താമസം നേരിടുകയാണ്. വാക്സിന്‍ വിതരണത്തിലും തുല്യതയില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 18-44 വയസിനിടയില്‍ പ്രായമുള്ളവര്‍ക്ക് 34.66 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്.
എന്നാല്‍ ഇതിന്റെ 85 ശതമാനവും ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര (6.25 ലക്ഷം), രാജസ്ഥാന്‍ (5.49 ലക്ഷം), ഡല്‍ഹി (4.71 ലക്ഷം), ഗുജറാത്ത് (3.86 ലക്ഷം), ഹരിയാന (3.55 ലക്ഷം), ബിഹാര്‍ (3.02 ലക്ഷം), ഉത്തര്‍ പ്രദേശ് (2.65 ലക്ഷം).
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !