സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷം വീടുകളിലാക്കണമെന്ന് മുഖ്യമന്ത്രി. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തിൽ നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം. നോമ്പുകാലത്ത് നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെ(വ്യാഴം)ചെറിയ പെരുന്നാളാണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിൻറെ ആഹ്ലാദത്തിലാണ്. എല്ലാവർക്കും പെരുന്നാൾ ആശംസകൾ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാൾ. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിൽ പ്രധാനമാണ്. കൂട്ടം ചേരൽ അപകടത്തിലാക്കുന്ന ഈ കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തി നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം. റംസാൻ കാലത്ത് നിയന്ത്രണം പൂർണമായി പാലിച്ചു. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷവും കൊവിഡ് കാലത്തായിരുന്നു റംസാൻ. അപ്പോൾ വീടുകളിൽ പ്രാർത്ഥന നടത്തി കൊവിഡ് പ്രതിരോധത്തോട് സഹകരിച്ചു. ഇത്തവണ കൊവിഡ് കൂടുതൽ രൂക്ഷമാണ്. ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതടക്കമുള്ള സ്വയം നിയന്ത്രണം പാലിക്കണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാർത്ഥന വീടുകളിൽ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
⛔️പ്രത്യേക അറിയിപ്പ്
കോവിഡ് ലക്ഷണം കണ്ടിട്ടും ടെസ്റ്റിന് വിധേയമാകാതെയോ, ആരോഗ്യ വകുപ്പിനെയോ, ആരോഗ്യ പ്രവർത്തകരേയോ, ആശാ വർക്കർമാരെയോ, വാർഡ് മെമ്പർമാരെയോ അറിയിക്കാതെയോ വീട്ടിൽ സ്വയം ക്വാറൻ്റയിനിലാകുന്നത് വലിയ അപകടം വരുത്തി വെക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ഇത്തരത്തിൽ കഴിയുന്ന ആളുകൾക്ക് ശ്വാസംമുട്ടൽ ഉൾപ്പടെ രോഗം മൂർച്ഛിക്കുന്ന സ്ഥിതി വരുമ്പോഴാണ് അപകടം ബോദ്ധ്യപ്പെടുക.
എവിടെ സഹായം ആവശ്യപ്പെട്ടാലും കൈമലർത്തുന്ന അവസ്ഥ. ആയതു കൊണ്ട് ഇങ്ങനെ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കുറഞ്ഞത് വാർഡിലെ ആരോഗ്യ പ്രവർത്തകനുമായോ ആശാവർക്കറുമായോ, വാർഡുമെമ്പറുമായോ ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ തേടുക. ആരോഗ്യ വകുപ്പിൻ്റെ ലിസ്റ്റിൽ വരാത്ത രോഗികൾക്ക് പെട്ടെന്നുള്ള ചികിത്സകൾ ലഭിക്കാൻ സമയമെടുക്കും എന്ന തിരിച്ചറിവ് നാം ഏവർക്കും ഉണ്ടാകണം. വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നാടൊന്നാകെ തയ്യാറാവുക......
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !