മലപ്പുറം ജില്ലയില 4,782 പേര്‍ക്ക് വൈറസ് ബാധ; 3,669 പേര്‍ക്ക് രോഗമുക്തി

0
കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ വര്‍ധിക്കുന്നു
4,782 പേര്‍ക്ക് വൈറസ് ബാധ; 3,669 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ വര്‍ധിക്കുന്നു 4,782 പേര്‍ക്ക് വൈറസ് ബാധ; 3,669 പേര്‍ക്ക് രോഗമുക്തി


ടെസ്റ്റ് പോസിറ്റീവിറ്റി 37.11 ശതമാനം  
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,521 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 0
ഉറവിടമറിയാതെ 112 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 51,848 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 75,469 പേര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. ശനിയാഴ്ച (മെയ് 15) 4,782 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.11 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വൈറസ് ബാധിതരില്‍ ഏറിയ പങ്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കമുണ്ടായവരാണ്. 4,521 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധ. 112 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 144 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

75,469 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,848 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,593 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 154 പേരും 242 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായുള്ള ഇത്തരം പ്രത്യേക താമസ കേന്ദ്രങ്ങളില്‍ 303 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

ശനിയാഴ്ച 3,669 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,77,646 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായും ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 745 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

രോഗ വ്യാപന സാധ്യത തിരിച്ചറിയണം

കോവിഡ് 19 വ്യാപനം ആശങ്കയേറ്റുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. പൊതു സമ്പര്‍ക്കത്തില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ സ്വയ രക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തണം. പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാഹചര്യമുണ്ടാകരുത്. ഇവര്‍ ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മെയ് 15 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 23
ആലങ്കോട് 12
ആലിപ്പറമ്പ് 39
അമരമ്പലം 30
ആനക്കയം 38
അങ്ങാടിപ്പുറം 99
അരീക്കോട് 59
ആതവനാട് 118
ഊരകം 47
ചാലിയാര്‍ 25
ചീക്കോട് 49
ചേലേമ്പ്ര 11
ചെറിയമുണ്ടം 33
ചെറുകാവ് 09
ചോക്കാട് 21
ചുങ്കത്തറ 61
എടക്കര 41
എടപ്പറ്റ 25
എടപ്പാള്‍ 58
എടരിക്കോട് 22
എടവണ്ണ 99
എടയൂര്‍ 53
ഏലംകുളം 38
ഇരിമ്പിളിയം 79
കാലടി 58
കാളികാവ് 51
കല്‍പകഞ്ചേരി 47
കണ്ണമംഗലം 19
കരുളായി 03
കരുവാരക്കുണ്ട് 28
കാവനൂര്‍ 41
കീഴാറ്റൂര്‍ 52
കീഴുപറമ്പ് 06
കോഡൂര്‍ 52
കൊണ്ടോട്ടി 37
കൂട്ടിലങ്ങാടി 43
കോട്ടക്കല്‍ 48
കുറുവ 25
കുറ്റിപ്പുറം 64
കുഴിമണ്ണ 18
മക്കരപ്പറമ്പ് 18
മലപ്പുറം 259
മമ്പാട് 34
മംഗലം 37
മഞ്ചേരി 154
മങ്കട 26
മാറാക്കര 73
മാറഞ്ചേരി 96
മേലാറ്റൂര്‍ 58
മൂന്നിയൂര്‍ 46
മൂര്‍ക്കനാട് 16
മൂത്തേടം 18
മൊറയൂര്‍ 14
മുതുവല്ലൂര്‍ 24
നന്നമ്പ്ര 24
നന്നംമുക്ക് 13
നിലമ്പൂര്‍ 56
നിറമരുതൂര്‍ 29
ഒതുക്കുങ്ങല്‍ 30
ഒഴൂര്‍ 32
പള്ളിക്കല്‍ 114
പാണ്ടിക്കാട് 59
പരപ്പനങ്ങാടി 59
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 106
പെരുമണ്ണ ക്ലാരി 21
പെരുമ്പടപ്പ് 16
പെരുവള്ളൂര്‍ 68
പൊന്മള 10
പൊന്മുണ്ടം 23
പൊന്നാനി 114
പൂക്കോട്ടൂര്‍ 39
പോരൂര്‍ 14
പോത്തുകല്ല് 19
പുലാമന്തോള്‍ 39
പുളിക്കല്‍ 36
പുല്‍പ്പറ്റ 83
പുറത്തൂര്‍ 36
പുഴക്കാട്ടിരി 24
താനാളൂര്‍ 86
താനൂര്‍ 92
തലക്കാട് 31
തവനൂര്‍ 65
താഴേക്കോട് 58
തേഞ്ഞിപ്പലം 36
തെന്നല 28
തിരുനാവായ 22
തിരുവാലി 16
തൃക്കലങ്ങോട് 37
തൃപ്രങ്ങോട് 42
തുവ്വൂര്‍ 06
തിരൂര്‍ 66
തിരൂരങ്ങാടി 73
ഊര്‍ങ്ങാട്ടിരി 57
വളാഞ്ചേരി 45
വളവന്നൂര്‍ 41
വള്ളിക്കുന്ന് 34
വട്ടംകുളം 26
വാഴക്കാട് 19
വാഴയൂര്‍ 25
വഴിക്കടവ് 28
വെളിയങ്കോട് 33
വേങ്ങര 39
വെട്ടത്തൂര്‍ 35
വെട്ടം 44
വണ്ടൂര്‍ 71
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !