മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ 5,000 കവിഞ്ഞു 5,388 പേര്‍ക്ക് വൈറസ് ബാധ

0
മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ 5,000 കവിഞ്ഞു 5,388 പേര്‍ക്ക് വൈറസ് ബാധ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ 5,000 കവിഞ്ഞു
5,388 പേര്‍ക്ക് വൈറസ് ബാധ
3,946 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി 39.03 ശതമാനം  
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 5,185 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 0
ഉറവിടമറിയാതെ 128 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 48,529 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 74,480 പേര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന. ബുധനാഴ്ച (മെയ് 12) 5,388 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം രോഗബാധിതരാകുന്നവരുടെ എണ്ണം 5,000 കടക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. 39.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണമാണ് ബുധനാഴ്ചയും കൂടുതല്‍. ഇത്തരത്തില്‍ 5,185 പേര്‍ക്കാണ് രോഗബാധ. 128 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 74 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

74,480 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 48,529 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,450 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 162 പേരും 228 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 163 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

ബുധനാഴ്ച 3,946 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,67,148 ആയി. ജില്ലയില്‍ ഇതുവരെ 732 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 
ബുധനാഴ്ച (മെയ് 12) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 64
ആലങ്കോട് 34
ആലിപ്പറമ്പ് 33
അമരമ്പലം 18
ആനക്കയം 36
അങ്ങാടിപ്പുറം 101
അരീക്കോട് 48
ആതവനാട് 53
ഊരകം 33
ചാലിയാര്‍ 11
ചീക്കോട് 24
ചേലേമ്പ്ര 32
ചെറിയമുണ്ടം 25
ചെറുകാവ് 21
ചോക്കാട് 57
ചുങ്കത്തറ 39
എടക്കര 35
എടപ്പറ്റ 12
എടപ്പാള്‍ 96
എടരിക്കോട് 29
എടവണ്ണ 66
എടയൂര്‍ 48
ഏലംകുളം 37
ഇരിമ്പിളിയം 35
കാലടി 59
കാളികാവ് 96
കല്‍പകഞ്ചേരി 42
കണ്ണമംഗലം 46
കരുളായി 12
കരുവാരക്കുണ്ട് 33
കാവനൂര്‍ 88
കീഴാറ്റൂര്‍ 40
കീഴുപറമ്പ് 33
കോഡൂര്‍ 44
കൊണ്ടോട്ടി 89
കൂട്ടിലങ്ങാടി 51
കോട്ടക്കല്‍ 76
കുറുവ 33
കുറ്റിപ്പുറം 84
കുഴിമണ്ണ 20
മക്കരപ്പറമ്പ് 51
മലപ്പുറം 354
മമ്പാട് 34
മംഗലം 28
മഞ്ചേരി 183
മങ്കട 36
മാറാക്കര 33
മാറഞ്ചേരി 133
മേലാറ്റൂര്‍ 16
മൂന്നിയൂര്‍ 67
മൂര്‍ക്കനാട് 26
മൂത്തേടം 11
മൊറയൂര്‍ 49
മുതുവല്ലൂര്‍ 30
നന്നമ്പ്ര 29
നന്നംമുക്ക് 28
നിലമ്പൂര്‍ 62
നിറമരുതൂര്‍ 15
ഒതുക്കുങ്ങല്‍ 35
ഒഴൂര്‍ 26
പള്ളിക്കല്‍ 40
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 130
പറപ്പൂര്‍ 35
പെരിന്തല്‍മണ്ണ 99
പെരുമണ്ണ ക്ലാരി 23
പെരുമ്പടപ്പ് 50
പെരുവള്ളൂര്‍ 56
പൊന്മള 19
പൊന്മുണ്ടം 27
പൊന്നാനി 80
പൂക്കോട്ടൂര്‍ 28
പോരൂര്‍ 34
പോത്തുകല്ല് 20
പുലാമന്തോള്‍ 18
പുളിക്കല്‍ 33
പുല്‍പ്പറ്റ 38
പുറത്തൂര്‍ 68
പുഴക്കാട്ടിരി 36
താനാളൂര്‍ 21
താനൂര്‍ 29
തലക്കാട് 33
തവനൂര്‍ 108
താഴേക്കോട് 46
തേഞ്ഞിപ്പലം 40
തെന്നല 31
തിരുനാവായ 47
തിരുവാലി 154
തൃക്കലങ്ങോട് 41
തൃപ്രങ്ങോട് 26
തുവ്വൂര്‍ 15
തിരൂര്‍ 97
തിരൂരങ്ങാടി 61
ഊര്‍ങ്ങാട്ടിരി 70
വളാഞ്ചേരി 68
വളവന്നൂര്‍ 80
വള്ളിക്കുന്ന് 65
വട്ടംകുളം 29
വാഴക്കാട് 25
വാഴയൂര്‍ 31
വഴിക്കടവ് 35
വെളിയങ്കോട് 67
വേങ്ങര 73
വെട്ടത്തൂര്‍ 15
വെട്ടം 21
വണ്ടൂര്‍ 113
മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ 5,000 കവിഞ്ഞു 5,388 പേര്‍ക്ക് വൈറസ് ബാധ


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !