തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍, കോളെജുകളുടെ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാന്‍ തീരുമാനമായി. ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകളും തുടങ്ങാനാണ് നിര്‍ദേശം. പ്രവേശനോത്സവവും ഓണ്‍ലൈനായി തന്നെ സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകാര്‍ക്കാണ് ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുക. മേയ് മാസം അവസാനത്തോടെ ക്ലാസുകള്‍ പൂര്‍ത്തിയാകുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. വിദ്യാര്‍ഥികളുടെ പ്ലസ് ടു ക്ലാസുകള്‍ എന്ന് തുടങ്ങണമെന്നും പിന്നീടായിരിക്കും തീരുമാനം.
കോളെജുകളിലും സര്‍വകലാശാലകളിലും സമാനമായി തന്നെ ക്ലാസുകള്‍ തുടങ്ങും. ഓണ്‍ലൈനായി തന്നെയാകും ഇത്തവണയും ക്ലാസുകള്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വൈസ് ചാന്‍സലര്‍മാരുമായി ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. വിദ്യാര്‍ഥികളുടെ പരീക്ഷയും, ഫലപ്രസിദ്ധീകരണവും സംബന്ധിച്ച് നിര്‍ദേശങ്ങളും മന്ത്രി നല്‍കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !